4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

തെരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധം; ലോക്‌സഭയും നിയമസഭയും പിരിച്ച് വിടണം; ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് പുതിയ തെരഞ്ഞടുപ്പ് വേണമെന്ന് ഖാര്‍ഗെ

Date:

കലബുറഗി: രാജ്യത്ത് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം നിയമവിരുദ്ധമാണെന്നും അതിനാല്‍ ലോക്‌സഭയും എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളും പിരിച്ച് വിടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇ.വി.എം) പകരം ബാലറ്റ് പേപ്പറുകളുപയോഗിച്ച് പുതിയ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം കലബുറഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

‘ഇന്ന് രാജ്യം മുഴുവന്‍ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. മോദി ഒരു നിയമവിരുദ്ധ പ്രധാനമന്ത്രിയാണ്. അമിത് ഷാ ഒരു നിയമവിരുദ്ധ മന്ത്രിയാണ്. എവിടെയൊക്കെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുണ്ടോ അവരെല്ലാം നിയമവിരുദ്ധരാണ്. ഇവയെല്ലാം പിരിച്ചുവിടണം, തിരഞ്ഞെടുപ്പുകള്‍ നടത്തണം. അതും ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വേണം,’ ഖാര്‍ഗെ പറഞ്ഞു.

എസ്.ഐ.ആര്‍ പ്രക്രിയയില്‍ ക്രമക്കേടുകളുണ്ട്. ഇ.വി.എം ദുരുപയോഗം ചെയ്യുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുരുപയോഗമാണ്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരും. ഒരു പോളിംഗ് ബൂത്തില്‍ നിന്ന് 500 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടാല്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും ആവുകയെന്നും എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളെക്കുറിച്ച് അദ്ദേഹം ചോദിച്ചു.

വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിനായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ഡുകളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും സന്ദര്‍ശനം നടത്തുന്ന സാഹചര്യം ഇവിടെ നിലവിലുണ്ട്. ഇതിനായുള്ള ഫോമുകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ പൂരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രതികരണം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളും 10 മാസത്തിനിടെ 14 തവണ എതിര്‍പ്പ് ഉന്നയിച്ചെന്നും എന്നാല്‍ ഇവ പരിഗണിക്കാതെ ഗ്യാനേഷ് തീരുമാനമെടുത്തുവെന്നുമായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഗ്യാനേഷിന്റെ രാജിക്ക് പുറമെ എസ്.ഐ.ആര്‍ മരവിപ്പിക്കണമെന്നും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ശിക്ഷാ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷിക്കുന്ന 2023ലെ നിയമ നിര്‍മാണത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ഈ നിയമം റദ്ദാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു.

2023ലെ നിയമത്തെ ഖാര്‍ഗെയും ഇന്ന് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിച്ച നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘മോദിജിയും അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നവരും ഒരു നിയമം കൊണ്ടുവരികയും ജനാധിപത്യത്തെ തകര്‍ക്കുകയും ചെയ്യുന്നു. ആദ്യം അവര്‍ സമിതിയുടെ ഘടന മാറ്റി. നേരത്തെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. തുടര്‍ന്ന്, 2023-ല്‍ കൊണ്ടുവന്ന നിയമത്തിലൂടെ അവര്‍ ചീഫ് ജസ്റ്റിസിനെ നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തു.

എന്തിന്? കാരണം, നാളെ ചീഫ് ജസ്റ്റിസ് അവരോട് യോജിക്കാത്ത ഒരാളാവുകയും ആ സ്ഥാനത്ത് സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളതുമായ ഒരാള്‍ ഇരിക്കുകയും ചെയ്താല്‍, അവര്‍ക്ക് നിയമം പാസാക്കാനോ കമ്മീഷണറെ നിയമിക്കാനോ കഴിയില്ല,’ ഖാര്‍ഗെ പറഞ്ഞു.

ഗ്യാനേഷിനോട് വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുറത്ത് പുറത്ത് പരസ്യമായി സംസാരിക്കാനാവില്ല. പക്ഷേ അവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ഖാര്‍ഗെ സംസാരിച്ചു. ‘ഒക്ടോബര്‍ ആറിന് വലിയൊരു പ്രക്ഷോഭം നടക്കും, ഞാന്‍ അവിടേക്ക് പോകുന്നുണ്ട്. മൂന്നോ നാലോ ദിവസത്തിലൊരിക്കല്‍ ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടരും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: ‘All elections illegal’: Kharge seeks fresh ballot-paper polls, attacks EC

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related