4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

തെലങ്കാനയില്‍ വോട്ടര്‍ പട്ടിക പുതുക്കലില്‍ വന്‍ ക്രമക്കേടെന്ന് പഠനം: കാരണങ്ങളില്ലാതെ പുറത്താക്കിയത് രണ്ട് ലക്ഷത്തിലധികം വോട്ടര്‍മാരെ: 25 ശതമാനവും മുസ്‌ലിം വോട്ടര്‍മാര്‍

Date:

 

ഹൈദരാബാദ്: തെലങ്കാനയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണ പ്രക്രിയയില്‍ വന്‍ ക്രമക്കേട് നടന്നതായി പഠന റിപ്പോര്‍ട്ട്.

യാതൊരുവിധ കാരണവും വ്യക്തമാക്കാതെ 2,01,249 വോട്ടര്‍മാര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചതായാണ് ‘സബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാരണം കാണിക്കാതെ നോട്ടീസ് ലഭിച്ചവരില്‍ 25.1 ശതമാനവും മുസ്‌ലിം വോട്ടര്‍മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച തെലങ്കാനയിലെ 36,169 പോളിങ് ബൂത്തുകളിലെ 92,85,255 പേരുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിച്ചത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം വോട്ടര്‍മാരുടെ നോട്ടീസുകളില്‍ അപാകത എന്താണെന്ന് കാണിക്കേണ്ട കോളം പൂര്‍ണമായും ശൂന്യമായിരുന്നു.

തെലങ്കാനയിലെ ആകെ ജനസംഖ്യയില്‍ മുസ്‌ലിം ജനവിഭാഗം 12.7 ശതമാനം മാത്രമാണെന്നിരിക്കെ, കാരണമില്ലാതെ നോട്ടീസ് ലഭിച്ചവരില്‍ 25.1 ശതമാനവും മുസ്ലിം നാമധാരികളാണ്. ഇത് ജനസംഖ്യാനുപാതത്തിന്റെ ഇരട്ടിയോളമാണ്.

നോട്ടീസ് ലഭിച്ചവരില്‍ 96.7 ശതമാനവും പുരുഷന്മാരാണ്. കൂടാതെ, ആകെ നോട്ടീസ് ലഭിച്ച 2,01,249 പേരില്‍ വെറും 38 വോട്ടര്‍മാര്‍ മാത്രമാണ് 40 വയസിന് താഴെയുള്ളവര്‍.

ഈ പ്രക്രിയ യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, കൃത്യമായ ഒരു റൂള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. എന്നാല്‍ ആ ചട്ടം എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

തങ്ങള്‍ക്ക് മേല്‍ ചുമത്തിയ അപാകത എന്താണെന്ന് പോലും അറിയാതെ വോട്ടര്‍മാര്‍ എങ്ങനെയാണ് ഈ നോട്ടീസിനെതിരെ അപ്പീല്‍ നല്‍കുകയെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചോദ്യം ഉയര്‍ത്തുന്നു.

 

Content Highlight: Study reveals massive irregularities in Telangana voter list revision: Over 200,000 voters removed without cause; 25% were Muslim voters.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related