7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

സെപ്റ്റംബറില്‍ മാത്രം ഇസ്രഈല്‍ അധിനിവേശകര്‍ അല്‍ അഖ്‌സയില്‍ അതിക്രമിച്ച് കടന്നത് 26 തവണ; ഇബ്രാഹിമി പള്ളിയില്‍ 150 തവണ ബാങ്ക് വിളി തടഞ്ഞെന്നും റിപ്പോര്‍ട്ട്

Date:

ജെറുസലേം: വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തുന്ന ഇസ്രഈലികള്‍ ഈ സെപ്റ്റംബറില്‍ മാത്രം 26 തവണ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമിച്ച് കടന്നതായി ഫലസ്തീന്‍ വഖഫ് മന്ത്രാലയം. ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയില്‍ 150 തവണ ഇവര്‍ ബാങ്ക് വിളി തടഞ്ഞെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ മന്ത്രാലയം അറിയിച്ചു.

മേഖലയിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ക്കെതിരെ കഴിഞ്ഞ മാസം ഇസ്രഈല്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. അല്‍ അഖ്‌സ മസ്ജിദിനെതിരായ നീക്കങ്ങള്‍ ഈ കാലയളവില്‍ വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. പ്രദേശങ്ങളിലെ അധിനിവേശം വര്‍ധിപ്പിക്കണമെന്ന് ഇസ്രഈലികളുടെ തീവ്രവാദ സ്വഭാവമുള്ള സംഘങ്ങള്‍ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജോര്‍ദാനിലെ വഖഫ് മന്ത്രാലയവുമായി ബന്ധപ്പെട്ട ജറുസലേം ഇസ്‌ലാമിക് വഖഫിനാണ് അല്‍ അഖ്‌സ മസ്ജിദിന്റെ നിയമപരവും ചരിത്രപരവുമായ ഭരണ ചുമതല. മുസ്‌ലിങ്ങള്‍ക്ക് മാത്രമായുള്ള ആരാധനാലയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2003 മുതല്‍ ഇസ്രായേലി പൊലീസ് അധിനിവേശക്കാരെ മസ്ജിദ് വളപ്പിലേക്ക് പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെയാണ് മുഗ്രാബി ഗേറ്റ് വഴി ഇസ്രഈലി കൈയേറ്റക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

അടുത്ത കാലത്തായി ഇസ്രഈല്‍ കൈയേറ്റക്കാര്‍ അല്‍ അഖ്‌സ വളപ്പില്‍ കയറി ജൂത വിശ്വാസപ്രകാരമുള്ള താല്‍മുദിക് ആചാരങ്ങള്‍ നടത്തുന്നത് വര്‍ധിച്ചതായി വഖഫ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയിലും സമാന സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂത അവധിദിനങ്ങളുടെ പേരില്‍ ഹെബ്രോണിലെ ഇബ്രാഹിമി പള്ളി ആറ് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിട്ടിരുന്നു. കൂടാതെ, കിഴക്കന്‍ കവാടം അടച്ചിടുകയും ജനലുകള്‍ മറയ്ക്കുകയും ചെയ്തു. പള്ളിയില്‍ 2025-ന്റെ തുടക്കം മുതല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നുവരികയാണെന്നും ഫലസ്തീന്‍ അധികൃതര്‍ പറയുന്നു.

പൂര്‍ണമായും ഇസ്രഈല്‍ അധിനിവേശത്തിലുള്ള ഹെബ്രോണിലെ ഓള്‍ഡ് സിറ്റിയിലാണ് ഇബ്രാഹിമി പള്ളി. 400-ഓളം അധിനിവേശക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഏകദേശം 1,500 ഇസ്രായേല്‍ സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അല്‍ അഖ്‌സക്കും ഇബാഹിമി പള്ളിക്കും പുറമെ വെസ്റ്റ് ബാങ്കിലെ പള്ളികള്‍ക്ക് നേരെയുള്ള അധിനിവേശക്കാരുടെ ആക്രമണങ്ങളും വര്‍ധിച്ചുവരുന്നതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നബ്‌ലസിലെ ഇമാദ് അല്‍-ദിന്‍ സെംഗി പള്ളി, ജെറിക്കോ പ്രവിശ്യയിലെ അല്‍-ദുവൈസാത്ത് പ്രാര്‍ത്ഥനാ ഹാള്‍ എന്നിവിടങ്ങള്‍ക്ക് നേര്‍ക്കുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഇതില്‍ പ്രത്യേകമായി പറയുന്നു.

ഇമാദ് അല്‍-ദിന്‍ സെംഗി പള്ളിക്ക് ഇസ്രഈല്‍ അധിനിവേശക്കാര്‍ തീവെച്ചിരുന്നു. അവര്‍ പള്ളിയുടെ ചുമരുകളില്‍ വംശീയ മുദ്രാവാക്യങ്ങള്‍ എഴുതിവെക്കുകയും ചെയ്തു. ജെറിക്കോ പ്രവിശ്യയിലെ അല്‍-ജിഫ്റ്റ്ലിക് മേഖലയിലുള്ള അല്‍-ദുവൈസാത്ത് പ്രാര്‍ത്ഥനാ ഹാള്‍ ഇസ്രഈല്‍ സേന തകര്‍ത്തിരുന്നെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടകരമായി സ്ഥിതി വഷളാവുന്ന അവസ്ഥയാണ് ഇതെന്ന് ഈ സംഭവങ്ങളെ വഖഫ് മന്ത്രാലയം വിശേഷിപ്പിച്ചു. വിശുദ്ധ സ്ഥലങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ചരിത്രപരവും നിയമപരവുമായ നിലവിലെ അവസ്ഥ നിലനിര്‍ത്തുന്നതിനും നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ആഹ്വാനം ചെയ്യുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlight: Israeli occupiers stormed Jerusalem’s Al-Aqsa Mosque 26 times in September: Awqaf Ministry

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related