7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു; ഹൈസ്‌കൂള്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു

Date:

പാരീസ്: ഫ്രാന്‍സില്‍ സ്‌കൂളുകളിലെ ജീവനക്കാരുടെ കുറവും ക്ലാസ് മുറികളുടെ മോശം അവസ്ഥയും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സ്‌കൂളുകള്‍ ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിവിധ നഗരങ്ങളില്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സമാധാനപരമായ പ്രതിഷേധം ശക്തമായി വരുന്നതിനിടെയാണ് ഈ സംഭവം.

ഫ്രാന്‍സില്‍ ദിവസങ്ങളായി വിദ്യാര്‍ത്ഥി പ്രതിഷേധം തുടര്‍ന്നുവരികയാണ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ഏറ്റവും വലിയ പ്രക്ഷോഭ പരിപാടികള്‍ നടന്നത്.

മാഴ്സെയ്, നാന്റ്‌സ് എന്നിവിടങ്ങളില്‍ സമാധാനപരമായ റാലികളില്‍ നടന്നു. ദേശീയ വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ നശിപ്പിച്ചുവെന്നതടക്കമുള്ള സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ടൂളൂസ് നഗരത്തിലും പ്രതിഷേധം സമാധാനപരമായി പൂര്‍ത്തിയായി.

അതേസമയം സ്ട്രാസ്ബര്‍ഗ്, ലിയോണ്‍, റെന്നസ് എന്നിവിടങ്ങളില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷങ്ങളുണ്ടായതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ തെരുവുകളില്‍ തീയിടുകയും കയ്യില്‍ കിട്ടിയ വസ്തുക്കളെടുത്ത് വലിച്ചെറിയുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തലസ്ഥാനമായ പാരീസിലും പൊലീസും വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടല്‍ നടന്നതായാണ് റിപ്പോര്‍ട്ട്. മുഖംമൂടി ധരിച്ച മുന്നൂറോളം പേര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതാണ് പാരീസില്‍ സംഘര്‍ഷത്തിന് കാരണമായതെന്ന് പൊലീസ് അവകാശപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത 488 പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ചയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ അധികൃതര്‍ നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാജ്യത്താകെ ഏകദേശം 2,000 ഹൈസ്‌കൂളുകള്‍ ഉപരോധിക്കപ്പെടുകയോ അടച്ചിടുകയോ ചെയ്തതായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

തങ്ങളുടെ കുട്ടികളെ പിന്തുണയ്ക്കാന്‍ മാത്രമല്ല, അവരെ സംരക്ഷിക്കാന്‍ കൂടിയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു.പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള അക്രമികളെക്കുറിച്ചും പൊലീസിന്റെ അമിത ബലപ്രയോഗത്തെക്കുറിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും പറഞ്ഞു.

കര്‍ഷക യൂണിയന്‍, ഊര്‍ജ്ജ മേഖലയിലെ തൊഴിലാളികള്‍, അധ്യാപക യൂണിയനുകള്‍ തുടങ്ങിയ വിവിധ സംഘടനകളില്‍ നിന്നുള്ള ആളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ നഗരങ്ങളിലായി 450,000ത്തിലധികം പേര്‍ ചൊവ്വാഴ്ച നടന്ന മാര്‍ച്ചുകളില്‍ പങ്കെടുത്തതായി പ്രതിഷേധങ്ങളുടെ സംഘാടകര്‍ അറിയിച്ചു. എന്നാല്‍ 250,000-ത്തിലധികം ആളുകളാണ് മാര്‍ച്ചുകളില്‍ പങ്കെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നുവിനെയും മുതിര്‍ന്ന മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തര യോഗം ചേര്‍ന്നതായി ബി.എഫ്.എം റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളുകളിലെ മോശം സാഹചര്യമാണ് ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനുള്ള പ്രധാന കാരണം. ക്ലാസുകളിലെ അമിത വിദ്യാര്‍ത്ഥി അനുപാതം, അധ്യാപകരുടെയും പകരക്കാരായ അധ്യാപകരുടെയും കുറവ്, കാലപ്പഴക്കം ചെന്നതും അറ്റക്കുറ്റപ്പണി നടത്താത്തതുമായ കെട്ടിടങ്ങള്‍, ദൈര്‍ഘ്യമേറിയ സ്‌കൂള്‍ സമയം, തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതികള്‍.

പാരിസിന് സമീപമുള്ള ക്രെയ്ടെയിലെ ലൈസി സെന്റ്-എക്സുപെറി സ്‌കൂളിലാണ് സമരം ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് തലസ്ഥാന നഗരിയിലും മറ്റ് പ്രധാന നഗരങ്ങളായ മാഴ്സെയ്, ലിയോണ്‍, ടൂളൂസ്, ലില്ലെ എന്നിവിടങ്ങളിലേക്കും വേഗത്തില്‍ പടരുകയായിരുന്നു. അധ്യാപകരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കടുത്ത ക്ഷാമം, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, തകര്‍ന്ന കെട്ടിടങ്ങള്‍, ശരിയായ കുടിവെള്ള-ടോയ്‌ലെറ്റ് സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് വിദ്യാര്‍ഥികളെ തെരുവിലിറക്കിയത്.

Content Highlight: Police in France use tear gas, water cannons against student protesters

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷിനെതിരായ സമരം: രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ ലോക്‌സഭാ...