8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

സംഘര്‍ഷ ഭൂമിയായി തലസ്ഥാനം; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

Date:

ന്യൂദല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിപക്ഷ മാര്‍ച്ച് സംഘര്‍ഷഭരിതം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ എം.പിമാര്‍ അറസ്റ്റില്‍.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ എത്തിയ ബസുകള്‍ ജന്തര്‍ മന്തറിലെത്തുന്നതിന് മുന്‍പ് അശോക് മാര്‍ഗില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതോടെ വാഹനത്തില്‍ നിന്നിറങ്ങി കാല്‍നടയായി ജന്തര്‍ മന്തറിലേക്ക് മുന്നേറിയ എം.പിമാരെ പൊലിസ് ബലം പ്രയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി

 റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി എം.പിയെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിക്കുകയും റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയും ചെയ്തു. അറസ്റ്റ് പ്രതിരോധിച്ച രാഹുല്‍ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ചാണ് വാഹനത്തില്‍ കയറ്റിയത്.

രാഹുല്‍ ഗാന്ധിയുമായി പോയ വാഹനം സമരക്കാര്‍ തടഞ്ഞു. സമരക്കാര്‍ ടയറിന്റെ കാറ്റൂരി വിടുകയും വാഹനത്തിന്റെ മുകളില്‍ കയറിനില്‍ക്കുകയും ചെയ്തതോടെ രാഹുല്‍ ഗാന്ധിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

‘നിസാമിന്റെ അഹങ്കാരം തകര്‍ക്കുന്നതുവരെ അവര്‍ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല’, അറസ്റ്റ് ചെയ്ത ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.

ബാരാഖംബ പൊലീസ് സ്റ്റേഷനിലെത്തിച്ച രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു.

…

Content Highlight: LOP RAhul Gandhi was arrested during the protest against CEC at Jantar Mantar

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related