16
October, 2026

A News 365Times Venture

16
Friday
October, 2026

A News 365Times Venture

തിരംഗ റാലി റദ്ദാക്കണമെന്ന് ദല്‍ഹി പൊലീസിന്റെ നോട്ടീസ്; റദ്ദാക്കില്ലെന്ന് അഭിജിത് ദീപ്‌കെ

Date:

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കടന്ന് ദേശീയ പതാക ഉയര്‍ത്തിയതിന് സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടതിനെതിരെ ഇന്ന് (ഒക്ടോബര്‍ 16, വെള്ളി) പ്രഖ്യാപിച്ച തിരംഗ റാലി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിജിത് ദീപ്‌കെയ്ക്ക് ദല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. എന്നാല്‍ റാലി റദ്ദാക്കണമെന്ന ആവശ്യം ദീപ്‌കെ നിരസിച്ചു.

മാര്‍ച്ച് നടത്തുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള നോട്ടീസ് ദല്‍ഹി പൊലീസ് ദീപ്‌കെയ്ക്ക് കൈമാറി. നോട്ടീസ് കൈപ്പറ്റിയെങ്കിലും, തിരംഗ മാര്‍ച്ച് റദ്ദാക്കാന്‍ ദിപ്കെ തയ്യാറായില്ല.

ദല്‍ഹിയില്‍ തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ താന്‍ താമസിക്കുന്ന കരോള്‍ ബാഗിലെ വീടിന് ചുറ്റും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ പൊലീസെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കരോള്‍ ബാഗ് റാണി ഝാന്‍സി റോഡിലുള്ള ഇരുനില വീടിലാണ് ദീപ്‌കെ താമസിക്കുന്നത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ്ചന്ദ്ര പവാര്‍ വിഭാഗം) വക്താവ് അനീഷ് ഗവാണ്ടെയുടേതാണ് ഈ വീട്.

ജന്തര്‍ മന്ദര്‍ ഇനി നഗരത്തിലെ അംഗീകൃത പ്രതിഷേധ വേദിയല്ലെന്ന് ദല്‍ഹി പോലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അശുതോഷും സൗരവും ജന്തര്‍ മന്തറില്‍ പ്രവേശിച്ച് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റ് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ചത്.

തിരംഗ മാര്‍ച്ച് തടയാനുള്ള മറ്റ് നീക്കങ്ങളും ദല്‍ഹി പൊലീസ് നടത്തിയിട്ടുണ്ട്. കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കിലാണ് മാര്‍ച്ച്. ഈ പ്രതിഷേധത്തില്‍ പതിനൊന്ന് പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്ന് ദല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നും അത് കണക്കിലെടുത്ത് പൊതുജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്നും ദല്‍ഹി പൊലീസ് നിര്‍ദേശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് കൊണാട്ട് പ്ലേസില്‍ ദേശീയ പതാകയുമേന്തി പ്രതിഷേധിക്കാന്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നിര്‍ദേശം.

സമരം തടയാന്‍ സാധിക്കില്ലെന്നും എന്നാല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാര്‍ക്ക് മുന്നില്‍ പൊലീസ് കടുത്ത നിബന്ധനകള്‍ വെച്ചത്.

Content Highlight: Delhi Police land at Abhijeet Dipke’s door, serve warning over anti-EC stir

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related