16
October, 2026

A News 365Times Venture

16
Friday
October, 2026

A News 365Times Venture

തിരംഗ മാര്‍ച്ചിനിറങ്ങിയതിന് പിന്നാലെ പൊലീസ് തടഞ്ഞു: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

Date:

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കടന്ന് ദേശീയ പതാക ഉയര്‍ത്തിയതിന് സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടതിനെതിരെ ഇന്ന് (ഒക്ടോബര്‍ 16, വെള്ളി) പ്രഖ്യാപിച്ച തിരംഗ റാലിയില്‍ പങ്കെടുക്കാനിറങ്ങിയ അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ പൊലീസ് തടഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നു.

എന്നാല്‍ തിരംഗ റാലി നടക്കുമെന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ അറിയിച്ചു.  പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരോട് മണ്ഡി ഹൗസിലേക്ക് എത്താന്‍ നേഹ ബോറ ആഹ്വാനം ചെയ്തു.

മാര്‍ച്ച് നടത്തുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള നോട്ടീസ് ദല്‍ഹി പൊലീസ് ദീപ്‌കെയ്ക്ക് കൈമാറിയിരുന്നു. നോട്ടീസ് കൈപ്പറ്റിയെങ്കിലും, തിരംഗ മാര്‍ച്ച് റദ്ദാക്കാന്‍ ദീപ്‌കെ തയ്യാറായില്ല. മാര്‍ച്ച് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് 20ലധികം പൊലീസുകാര്‍ ദീപ്‌കെയുടെ വസതിയിലെത്തി പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് നോട്ടീസ് നല്‍കിയത്.

തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത സുരക്ഷയിലായിരുന്നു രാജ്യതലസ്ഥാനം. ദല്‍ഹിയില്‍ സെക്ഷന്‍ 163 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് നടത്താനിരുന്ന കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് ഭരണപരമായ കാരണങ്ങളാല്‍ അടച്ചിടുന്നുവെന്ന് ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസ്താവനയിറക്കിയിരുന്നു.

ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ ദേശീയപതാകയേന്തി തെരുവിലിറങ്ങിയിട്ടുണ്ട്. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ തിരംഗ റാലി നടക്കുന്നുണ്ട്.

Content HIghlight: Police detain CJP leader Abhijeet Dipke ahead of Tiranga Rally

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related