19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; യു.ഡി.എഫിന്റേത് സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുന്ന നടപടി: പിണറായി

Date:

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് ഭരണസമിതി പുനസംഘടിപ്പിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കാലാവധി തീരും മുമ്പ് വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കാലാവധി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ, കെഎസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് ഭരണസമിതിയെ പിരിച്ചുവിട്ട യു.ഡി.എഫ് സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുന്‍പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല,’ പിണറായി കുറിച്ചു.

സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്നും പിണറായി പറഞ്ഞു. വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട ഉത്തരവ് റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഹൈക്കോടതി വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത് വഖഫ് ബോര്‍ഡ് കാലാവധിക്കു മുന്‍പേ നിയമവിരുദ്ധമായി പാടെ പിരിച്ച് വിടുകയാണ്.

ഹൈക്കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോര്‍ഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി റദ്ദുചെയ്യണം,’ പിണറായി കുറിച്ചു.

2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍, ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിനെ പിരിച്ചുവിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ജനാധിപത്യ മര്യാദ യു.ഡി.എഫ് കാട്ടിയില്ലെന്നും പിണറായി പറയുന്നു.

പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉള്‍പ്പെടുത്താനായി പുനസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയില്‍ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുന്‍ സര്‍ക്കാര്‍ നിലപാടല്ല യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകര്‍ക്കുന്നതാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടികളെന്നും പിണറായി അഭിപ്രായപ്പെട്ടു.

അമുസ്‌ലിങ്ങളെ വഖഫ് ബോര്‍ഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ അത് മയപ്പെടുത്താന്‍ തയ്യാറായത്. അമുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയര്‍മാന്‍ നടത്തുന്ന പരാമര്‍ശങ്ങളും അതീവ ഗൗരവമുള്ളതാണെന്നും പിണറായി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാലാവധി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ, കെഎസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുന്‍പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിനെ പിരിച്ചുവിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല.

പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉള്‍പ്പെടുത്താനായി പുനസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയില്‍ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുന്‍ സര്‍ക്കാര്‍ നിലപാടല്ല യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകര്‍ക്കുന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍. അമുസ്ലിങ്ങളെ വഖഫ് ബോര്‍ഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്.

സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ അത് മയപ്പെടുത്താന്‍ തയ്യാറായത്. അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയര്‍മാന്‍ നടത്തുന്ന പരാമര്‍ശങ്ങളും അതീവ ഗൗരവമുള്ളതാണ്.

ഹൈക്കോടതി വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത് വഖഫ് ബോര്‍ഡ് കാലാവധിക്കു മുന്‍പേ നിയമവിരുദ്ധമായി പാടെ പിരിച്ച് വിടുകയാണ്. ഹൈക്കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോര്‍ഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി റദ്ദുചെയ്യണം.

Content Highlight: Pinarayi Vijayan Against Kerala Government on  Restructuring in State Waqf Board

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related