ഗുവാഹതി: അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഒഴിപ്പിക്കല്‍ നടപടികളില്‍ രണ്ട് ദിവസത്തിനിടെ 1,100-ലധികം മുസ്‌ലിം കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. നാഗോണ്‍, ഗോലാഘട്ട്, ഹോജായ് ജില്ലകളിലാണ് സര്‍ക്കാര്‍ മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് തുടരുന്നത്. ബംഗാളി മുസ്‌ലിം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഒഴിപ്പിക്കല്‍ നടപടിക്കിടയില്‍ പത്തിലധികം പള്ളികളും തകര്‍ക്കപ്പെട്ടു. ഇതില്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളികളും ഉള്‍പ്പെടുന്നുവെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഴിപ്പിക്കല്‍ നടപടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച നാഗോണ്‍ ജില്ലയിലെ […]
Source link
അസമിലെ കുടിയൊഴിപ്പിക്കല്‍; രണ്ട് ദിവസത്തിനിടെ 1100 മുസ് ലിം കുടുംബങ്ങളെ പുറത്താക്കി
Date:




