പാരിസ്: റിപബ്ലികിനെ താഴെയിറക്കാനുള്ള അക്രമാസക്തമായ പ്രതിഷേധ ശ്രമങ്ങളില്‍ രോഷം പ്രകടിപ്പിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ നടക്കുന്ന രൂക്ഷമായ പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മാക്രോണ്‍ ഫ്രാന്‍സില്‍ സംഭവിക്കുന്നത് ലജ്ജാവഹവും ദേഷ്യം വരുത്തുന്നതുമാണെന്ന് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
കലാപകാരികളും കൊള്ളക്കാരും അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഏകദേശം 24,00 ഓളം പേരെ അറസറ്റ് ചെയ്തുവെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആയിരത്തോളം പൊലീസുകാര്‍ക്കും ജെന്ഡ്രാമുകള്ക്കും(സായുധസേന) പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിഷേധക്കാരെയും നശിപ്പിക്കുകയും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നവരെയും വേര്‍തിരിച്ച് കാണണമെന്ന് മാക്രോണ്‍ പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി ഒരു പ്രതിസന്ധി പരിഹാര സമിതി രൂപീകരിക്കുമെന്നും പ്രസിഡന്റ് വാഗ്ദാനം ചെയ്തു. ഈ വാരാന്ത്യത്തില്‍ പൊട്ടിപ്പുറപ്പെട്ട നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച അക്രമങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു കാര്യം വ്യക്തമായി പറയണം: ഇന്നലെ, പ്രൊഫഷണലിസത്തോടെ പ്രവര്‍ത്തിച്ചിട്ടും നമ്മുടെ നിയമപാലകരും ഉദ്യോഗസ്ഥരും നിരവധി നഗരങ്ങളില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരയായി,’ മാക്രോണ്‍ പറഞ്ഞു.
സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫ്രാന്‍സില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം വളരെപ്പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി മാറുകയായിരുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നതും സര്‍ക്കാര്‍ പ്രശ്നങ്ങള്‍ നേരിടാന്‍ ഒന്നും ചെയ്യാത്തതുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ കാരണമായി.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ശനിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധത്തിനിറങ്ങിയത് അഞ്ച് ലക്ഷത്തിലേറെ പേരാണ്. പലയിടത്തും സമാധാനപരമായി തന്നെയാണ് പ്രതിഷേധങ്ങള്‍ നടന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു.
പ്രതിഷേധത്തില്‍ ട്രേഡ് യൂണിയനുകളും വിദ്യാര്‍ഥി സംഘടനകളുമാണ് രംഗത്തിറങ്ങിയത്. ഇവരോടൊപ്പം ‘യെല്ലോ വെസ്റ്റ്’ സമരക്കാര്‍ കൂടി ഇറങ്ങുകയായിരുന്നു. 2018 മുതല്‍ സാമ്പത്തിക സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ സമരങ്ങള്‍ ചെയ്തുവരുന്ന സംഘമാണ് യെല്ലോ വെസ്റ്റ്സ്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനപിന്തുണ നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഈ പ്രതിഷേധങ്ങള്‍ വലിയ രാഷ്ട്രീയ തര്‍ക്കവിഷയമായി മാറുകയാണ്.
ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഫ്രഞ്ച് സര്‍ക്കാരിന് മാത്രമാണ് ഉത്തരവാദിത്തം എന്നും ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ജീന്ലൂക് മെലന്‍ഷോണ്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രതിഷേധങ്ങളെ ഒരു സുരക്ഷാപ്രശ്നം മാത്രമായി കാണുന്നെന്നും പരാതികളെ അഭിസംബോധന ചെയ്യുന്നില്ലെന്നുമുള്ള തര്‍ക്കത്തെ പ്രതിഫലിപ്പിക്കുന്നതാണ് മെലന്ഷോനണിന്റെ വാദം
തീവ്രവലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ദാന്‍ ബാര്‍ദെല്ല, ഞായറാഴ്ചത്തെ മാക്രോണിന്റെ പ്രസംഗത്തെ ‘ദയനീയവും’ ‘ഭീരുത്വം നിറഞ്ഞതും’ എന്ന് വിശേഷിപ്പിച്ചു. ഫ്രഞ്ച് ജനതയ്ക്ക് നല്കാന് സര്‍ക്കാരിന്റെ കൈയില്‍ ഇനി ഒന്നുമില്ലെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ പോലും കഴിയുന്നില്ലെന്നും ബാര്‍ദെല്ല പറഞ്ഞു.
സ്കൂളുകളിലെ അവസ്ഥയെക്കുറിച്ചുള്ള രോഷം ഉയര്‍ന്ന ജീവിതച്ചെലവില്‍ നിരാശയും ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ ഫ്രാന്‍സിനെ കൂടുതല്‍ വഷളാക്കുന്നു.
ശനിയാഴ്ച രാജ്യവ്യാപകമായി 550,000 പേര് പ്രകടനം നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിക്കവരും സമാധാനപരമായി മാര്‍ച്ച് നടത്തി, ഒരു ചെറിയ ന്യൂനപക്ഷം കെട്ടിടങ്ങള്‍ ആക്രമിക്കുകയും കടകള്‍ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു, കണ്ണീര് വാതകം പ്രയോഗിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
Content Highlight: ‘Anger and shame’: Macron denounces France’s nationwide rioting, looting




