24
October, 2026

A News 365Times Venture

24
Saturday
October, 2026

A News 365Times Venture

മോദിയെയും അദാനിയെയും കുറിച്ചുള്ള ഡോക്യുമെന്ററി എക്‌സില്‍ പങ്കുവെച്ചതിന് 24 പേര്‍ക്കെതിരെ നോട്ടീസ്

Date:

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായി ഗൗതം അദാനിയെയും കുറിച്ചുള്ള ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് 24 എക്‌സ് ഉപഭോക്താക്കള്‍ക്കെതിരെ മുംബൈ പൊലീസിന്റെ നോട്ടീസ്. മോദി അദാനിയെയും തിരിച്ചും പരസ്പരം സഹായിച്ചുവെന്നാണ് ‘ഹൗ അദാനി ആന്‍ഡ് മോദി സ്റ്റോള്‍ ഇന്ത്യ’ എന്ന പേരിലുള്ള ഡോക്യുമെന്ററിയില്‍ പറയുന്നത്.

ഒക്ടോബര്‍ 18-നാണ് ഈ ഡോക്യുമെന്ററി എക്‌സില്‍ പങ്കുവെച്ചവര്‍ക്ക് പൊലീസ് നോട്ടീസുകള്‍ നല്‍കിയത്. ഒരു പ്രമുഖ കമ്പനിയെ ലക്ഷ്യമിട്ട് ചില ‘എക്‌സ്’ അക്കൗണ്ടുകള്‍ ‘വളരെ ആക്ഷേപകരമായ ഉള്ളടക്കം’ പ്രസിദ്ധീകരിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.സൈബര്‍ പോലീസ്, ക്രൈം ബ്രാഞ്ച്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) എന്നിവയിലേക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നോട്ടീസില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 352, 356 വകുപ്പുകള്‍ പ്രകാരമാണ് നടപടി. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള മനപൂര്‍വ്വമായ അപമാനിക്കല്‍, മാനനഷ്ടം എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് ഇവ.

നോട്ടീസ് ലഭിച്ച പല ഉപയോക്താക്കളും ഈ വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റു ചിലര്‍ തങ്ങള്‍ക്ക് ലഭിച്ച നോട്ടീസുകളുടെ പകര്‍പ്പുകള്‍ സ്വന്തം പ്രൊഫൈലുകളില്‍ പങ്കുവെച്ചു. പൊലീസ് നടപടിയെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു.
യില്‍ 31ന് 21 നഗരങ്ങളില്‍

ഹോട്ട്‌മെയിലിന്റെ സഹസ്ഥാപകനും ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനുമായ സബീര്‍ ഭാട്ടിയയാണ്
36 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധായകന്‍. അദാനിയുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ബിസിനസ് ഇടപാടുകള്‍, ഭൂമി അനുവദിക്കല്‍, സര്‍ക്കാര്‍ തീരുമാനങ്ങള്‍ എന്നിവയെ ഈ ചിത്രം ചോദ്യം ചെയ്യുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസി റിപ്പോര്‍ട്ട് ചെയ്തു. അദാനിക്ക് അനുകൂലമായ തരത്തില്‍ മോദിയും മോദി സര്‍ക്കാരും അഴിമതി, ഒത്തുകളി, കോര്‍പ്പറേറ്റ് സ്വജനപക്ഷപാതം എന്നിവ നടത്തിയെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു. ഡോക്യുമെന്ററിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും കോടതിയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ചില പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന താന്‍ പാലിച്ചുവെന്നും, എന്നാല്‍ ഈ നടപടിയെ താന്‍ ചോദ്യം ചെയ്യുന്നുവെന്നും സബീര്‍ ഭാട്ടിയ പറഞ്ഞു. ‘അഴിമതിയെക്കാള്‍, ആ അഴിമതി പുറത്തുകൊണ്ടുവരുന്നതിനെയാണ് നിയമപാലകര്‍ കൂടുതല്‍ പ്രശ്‌നമായി കാണുന്നത്,’ എന്ന് അദ്ദേഹം ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ശിവസേന (യു.ബി.ടി) പാര്‍ലമെന്റ് അംഗം സഞ്ജയ് റാവത്ത്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ എന്നിവര്‍ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. മുംബൈ നഗരത്തെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദാനിക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ബി.ജെ.പിയും സര്‍ക്കാരും ഈ വീഡിയോ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് റാവത്ത് പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ മാസം

Content Highlight: Docu film accuses Modi, Adani of corruption; 24 issued notices

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related