24
October, 2026

A News 365Times Venture

24
Saturday
October, 2026

A News 365Times Venture

ഒരു ബോണ്ടിനും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തടയാനാകില്ല: അശുതോഷ് രങ്ക

Date:

ന്യൂദല്‍ഹി: ഒരു ബോണ്ടിനും പ്രതിഷേധത്തിനായുള്ള ഭരണഘടനാപരമനായ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ അശുതോഷ് രങ്ക. ജാമ്യം ലഭിക്കാനുള്ള സമാധാനം പാലിക്കല്‍ ബോണ്ട് ലംഘിച്ച് സി.ജെ.പി നേതാക്കളായ അശുതോഷും സൗരവ് ദാസും പ്രതിഷേധം പ്രഖ്യാപിച്ചുവെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയായാണ് അശുതോഷ് ഈ കാര്യം പറഞ്ഞത്.

‘ഒരു ബോണ്ടിനും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തടയാനാകില്ല. തീര്‍ച്ചയായും ഭരണഘടന തന്നെ മാറ്റാന്‍ Paw-Paw പദ്ധതിയിടുന്നുണ്ട്,’ അശുതോഷ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പുതിയ കൂട്ടായ പ്രതിഷേധം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അശുതോഷും സൗരവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഇവരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാനുള്ള സമാധാന ബോണ്ടിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന തരത്തിലാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ വന്നത്.

വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സി.ജെ.പി നേതാക്കള്‍ സമാധാന ബോണ്ട് ഒപ്പിട്ടു നല്‍കിയിരുന്നെന്ന് വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഈ മാസം 14ന് ജുഡീഷ്യല്‍ കസ്റ്റഡിയിലായ സൗരവും അശുതോഷം ഏഴ് ദിവസത്തിന് ശേഷം 21നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിതരായത്.

ഈ മാസം 13നാണ് സി.ജെ.പി നേതാക്കള്‍ വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരിന്നു.

സമാധാനം പാലിക്കാമെന്ന കരാര്‍ ലംഘിച്ചുവെന്നും, പ്രതിഷേധ സ്ഥലമായി നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് ആ പദവി എടുത്തുമാറ്റിയ ജന്തര്‍ മന്തറിലേക്ക്, പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുകളിലൂടെ കടന്നുകയറിയെന്നും ആരോപിച്ചാണ് ഒക്ടോബര്‍ 13ന്ഇവരെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 10ന് ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സൗരവിനെയും അശുതോഷിനെയും സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 24 മണിക്കൂറോളം നീണ്ട കസ്റ്റഡിക്ക് ശേഷം 11ന് രാവിലെയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചത്.

Content Highlight: No bond bars our constitutional right to protest: Ashutosh Ranka

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related