25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം; വിദ്വേഷ പരാമര്‍ശത്തില്‍ ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസ്

Date:

കൊച്ചി: വിദ്വേഷപ്രചരണത്തില്‍ ഉത്തരേന്ത്യന്‍ യൂട്യൂബറും ഇന്‍ഫ്‌ളുവന്‍സറുമായ അമൃത് സിങ്ങിനെതികരെ കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി അമരാവതി സ്വദേശിയായ ജൂഡ് വിപിന്റെ പരാതിയിന്മേലാണ് കേസ്.

സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുക, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ആരോപണങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 353(2), 192 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫോര്‍ട്ട് കൊച്ചി സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ കെ.എമ്മിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. ഇതിനുമുമ്പ്, വ്യാജ പ്രചാരണം നടത്തി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം യൂത്ത് ലീഗും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയെയും പ്രദേശത്തെയും കേന്ദ്രീകരിച്ചായിരുന്നു അമൃത് സിങ്ങിന്റെ വിദ്വേഷ പ്രചാരണം.

ഹിന്ദുമതവുമായി ബന്ധപ്പെട്ട കാശി എന്ന പുണ്യസ്ഥലത്തിന്റെ പേരുള്ള ആര്‍ട്ട് കഫേയില്‍ പരസ്യമായി ബീഫ് വില്‍ക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് ഇതെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിച്ചു.

കഫേയ്ക്കുള്ളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ജിന്നയുടെ ചിത്രങ്ങളും പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു. ജിന്നയെ മഹത്വവല്‍ക്കരിക്കുകയും ബീഫ് വില്‍ക്കുകയും ചെയ്യുന്നതിനാല്‍ കഫേയുടെ പേര് മാറ്റി ‘കറാച്ചി ആര്‍ട്ട് കഫേ’ എന്ന് ആക്കണമെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

ഗാന്ധിയും നെഹ്‌റുവും ജിന്നയും ചേര്‍ന്ന് ഭാരതത്തെ വെട്ടിമുറിച്ചുവെന്നും, ഇതുമൂലം ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തുവെന്നും ഇയാള്‍ ആരോപിച്ചു. മുന്‍പ് വര്‍ക്കലയെക്കുറിച്ച് താന്‍ ചെയ്ത വീഡിയോ വ്യാജമാണെന്ന് കേരള ആഭ്യന്തര വകുപ്പ് പറഞ്ഞ കാര്യവും ഇയാള്‍ വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനം ബിസിനസ് ഉടമകളും, ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാരും, ചെറിയ കച്ചവടക്കാരും, കമ്മല്‍ വില്‍ക്കുന്നവരും, പഞ്ചര്‍ ഒട്ടിക്കുന്നവരും, പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവരുമെല്ലാം മുസ്‌ലിങ്ങളാണെന്നും അവിടെ പൂര്‍ണമായും ഇസ്‌ലാമിക അന്തരീക്ഷമാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

കേരളത്തില്‍ ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് ലഭിക്കുന്നുണ്ടെന്നും, ഇവിടുത്തെ സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു. നാട്ടുകാരായ വലതുപക്ഷ ചിന്താഗതിക്കാര്‍ ഭയന്നാണ് കഴിയുന്നതെന്നും, ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് തുറന്നുസംസാരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ഇയാള്‍ വിഡിയോയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കേരളം പൂര്‍ണമായും കൈവിട്ടുപോകുമെന്നും, വീഡിയോ പുറത്തുവിട്ട ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനായിരിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും, ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉളവാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇടയാക്കുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

 

Content Highlight: Case filed against North Indian influencer Amrit Singh for spreading hate.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് അതിക്രമം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ്...