3
November, 2026

A News 365Times Venture

3
Tuesday
November, 2026

A News 365Times Venture

അധികാരം നഷ്ടപ്പെടുമെന്ന ഭയം; ഇറാനില്‍ വീണ്ടും അണുബോംബിടാന്‍ ട്രംപിന് നെതന്യാഹുവിന്റെ സമ്മര്‍ദമെന്ന് ടക്കര്‍ കാള്‍സണ്‍

Date:

വാഷിങ്ടണ്‍: ഇറാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍. ഇതിനെ തുടര്‍ന്ന് ഈ ആഴ്ച തന്നെ അമേരിക്ക ഇറാനെതിരെ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് കാള്‍സണ്‍ പറഞ്ഞു. ഒരു കാലത്ത് ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തും പിന്നീട് ഏറ്റവും വലിയ വിമര്‍ശകനുമായ വ്യക്തിയാണ് ടക്കര്‍ കാള്‍സണ്‍.

കഴിഞ്ഞയാഴ്ച ഇസ്രഈലില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും ട്രംപ് നേരിട്ട് ഇടപെടാതെ തനിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും നെതന്യാഹു മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതിനാലാണ് ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാന്‍ ട്രംപിനുമേല്‍ നെതന്യാഹു സമ്മര്‍ദം ചെലുത്തുന്നതെന്നും ഇറാന്റെ നെതാന്‍സന് സമീപമുള്ള പിക്ആക്‌സ് മൗണ്‍ന്‍ എന്ന ഭൂഗര്‍ഭ ആണവനിലയെത്തെ ട്രംപ് ലക്ഷ്യമിടുമെന്നും കാള്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

നതാന്‍സ്, ഫുര്‍ദോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ഇറാന്റെ ആണവനിലയങ്ങള്‍ അമേരിക്ക മുന്‍പ് ആക്രമിച്ചിട്ടുണ്ടെങ്കിലും പിക് ആക്സ് മൗണ്ടന്‍ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല. മലനിരകള്‍ക്ക് താഴെ 100 മീറ്ററിലധികം ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം സാധാരണ പരമ്പരാഗത ആയുധങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് സുരക്ഷിതമാണ്. അതിനാല്‍ അണുവായുധ ആക്രമണം മാത്രമാണ് ട്രംപിന് മുന്നിലുള്ള ഒരേയൊരു വഴിയെന്നും കാള്‍സണ്‍ പറഞ്ഞു. നെതന്യാഹു ദിവസവും ഇതിനായി ട്രംപിനെ വിളിക്കുന്നുണ്ടെന്നും, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് നെതന്യാഹു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താവുകയും അന്വേഷണ വിധേയനായി ജയില്‍ വാസം നയിക്കേണ്ടതായും വരും അതില്‍ നിന്നും രക്ഷ നേടുന്നതിനായാണ് വീണ്ടും ട്രംപിനെ യുദ്ധത്തിനായി കച്ചകെട്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlight: Fear of losing power; Tucker Carlson claims Netanyahu is pressuring Trump to drop a nuclear bomb on Iran.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്റെ നാവികസേനയും വ്യോമസേനയും തകര്‍ന്നു; അവകാശവാദവുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കരാര്‍ സാധ്യമായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലടി സര്‍വകലാശാലയിലെ സമരം; 16 വിദ്യാര്‍ത്ഥികളില്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സമരം ചെയ്തതിന് സസ്പെന്‍ഡ് ചെയ്ത 16 പേരില്‍...

അന്നത്തെ പ്രസിഡന്റുമാര്‍ വിഡ്ഢികള്‍; താനായിരുന്നെങ്കില്‍ വിയറ്റ്‌നാം യുദ്ധം 10 ദിവസംകൊണ്ട് ജയിക്കുമായിരുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍: വിയറ്റ്നാം യുദ്ധകാലത്ത് താനായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ ആ യുദ്ധം ഒരാഴ്ചകൊണ്ട്...