12
November, 2026

A News 365Times Venture

12
Thursday
November, 2026

A News 365Times Venture

കെ.സി.എച്ച്.ആര്‍ ചെയര്‍പേഴ്‌സണ്‍ നിയമനം: യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും സമാനമായ അജണ്ടയെന്ന് പിണറായി

Date:

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെ.സി.എച്ച്.ആര്‍) ചെയര്‍പേഴ്‌സണ്‍ നിയമനം അട്ടിമറിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. 2015ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഐ.സി.എച്ച്.ആറിന്റെ തലപ്പത്ത് ആര്‍.എസ്.എസ് നിയമിച്ചതിന് സമാനമായ അജണ്ടയാണ് ഇപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

പ്രൊഫ. കെ.എന്‍. പണിക്കര്‍, പ്രൊഫ. മൈക്കിള്‍ തരകന്‍, പ്രൊഫ. കെ.എന്‍. ഗണേഷ് തുടങ്ങിയ പ്രഗത്ഭരായ ചരിത്രകാരന്മാര്‍ നേതൃത്വം നല്‍കിയ, മതനിരപേക്ഷ ചരിത്രരചനയുടെ അഭിമാനപാരമ്പര്യമുള്ള സ്ഥാപനത്തില്‍ യോഗ്യതയില്ലാത്ത ഒരാളെയാണ് പദവിയില്‍ നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസറായ വിനോദ്കുമാര്‍ കല്ലോലിക്കലിനെ ആണ് കെ.സി.എച്ച്.ആര്‍. ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.

സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ ഏകപക്ഷീയമായി വെട്ടിമാറ്റി, അവര്‍ പരിഗണിക്കുകപോലും ചെയ്യാത്ത ഒരു കോളേജ് അധ്യാപകനെ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ടിടപെട്ടാണ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി, ഉദ്യോഗസ്ഥന്‍ എടുത്ത ഈ തീരുമാനം കെ.സി.എച്ച്.ആറിനെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ജനാധിപത്യവിരുദ്ധമായ ഈ നടപടിയില്‍ പ്രതിഷേധിച്ച് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. സനല്‍ മോഹനും ഡോ. വി.ജെ. വര്‍ഗീസും സര്‍ക്കാരിന് വിയോജനക്കുറിപ്പ് നല്‍കിക്കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ, വിഖ്യാത ചരിത്രകാരന്മാരായ പ്രൊഫ. ജാനകി നായര്‍, പ്രൊഫ. ലക്ഷ്മി സുബ്രഹ്മണ്യന്‍, പ്രൊഫ. മനു വി. ദേവദേവന്‍ എന്നിവര്‍ കെ.സി.എച്ച്.ആര്‍ നിര്‍വാഹക സമിതിയില്‍ നിന്ന് രാജിവെച്ചത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനെ (ഐ.സി.എച്ച്.ആര്‍) കാവിവല്‍ക്കരിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചിട്ടുണ്ടെന്നും എന്‍.ഡി.എ സര്‍ക്കാര്‍ ഐ.സി.എച്ച്.ആറിന്റെ തലപ്പത്ത് ആര്‍.എസ്.എസ് പ്രചാരകരെ കുടിയിരുത്തിയതിന് സമാനമായ അജണ്ടയാണ് ഇപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ പാസാക്കിയപ്പോള്‍ ഗവര്‍ണര്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കെ.സി.എച്ച്.ആറിലും ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതെന്നും ഇതിന് പിന്നില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വ്യക്തിപരമായ താത്പര്യങ്ങളുണ്ടെന്ന വാര്‍ത്തകളും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബി. അശോക് ആണ്. സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതിനും സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും, ഈ വര്‍ഷം ഏപ്രിലില്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യോഗ്യതയില്ലാത്ത വ്യക്തിയെ ചരിത്ര ഗവേഷണ കൗണ്‍സില്‍ തലപ്പത്തു കുടിയിരുത്തിയ സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനപരിശോധിക്കണമെന്നും യോഗ്യതയില്ലാത്തവരെ വൈസ് ചാന്‍സലര്‍മാരായും സ്ഥാപന തലവന്‍മാരായും നിയമിക്കുന്നവരാണ് കേരള പി.എസ്.സി.യെ അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഇരട്ടത്താപ്പും രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്യണമെന്നും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെയും ചരിത്രഗവേഷണ സ്ഥാപനങ്ങളെയും മതനിരപേക്ഷ വിരുദ്ധ ചേരിക്ക് തീറെഴുതുന്ന ഈ അപകടകരമായ നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Content Hihglight: Pinarayi Vijayan condemns appointment of new KCHR chairman

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ; സമരം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ജയകൃഷ്ണന്‍

തിരുവനന്തപുരം: പൊലീസ് പൊളിച്ചുനീക്കിയ എല്‍.പി.എസ്.ടി ഉദ്യോഗര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ....