11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

കാര്‍ഷിക മാലിന്യങ്ങളില്‍നിന്ന് പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ ജൈവ ഇന്ധനം; പൂനെയില്‍ വമ്പന്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഗ്രീന്‍ജൂള്‍സ്

Date:

പൂനെ: കാര്‍ഷിക മാലിന്യങ്ങളില്‍നിന്ന് ജൈവ അസംസ്‌കൃത എണ്ണ (ബയോ ക്രൂഡ്) ഉത്പ്പാദിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം ഖേഡ് സിറ്റിയില്‍ വന്‍കിട പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഗ്രീന്‍ജൂള്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ ബയോ ക്രൂഡ് ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കമ്പനി ഉണ്ടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ക്രൂഡ് പ്ലാന്റായിരിക്കും ഇത്.

പൂനെയ്ക്ക് സമീപമുള്ള ചക്കനില്‍ നിലവില്‍ 15,000 ലിറ്റര്‍ ഉത്പ്പാദനശേഷിയുള്ള പ്ലാന്റ് കമ്പനിക്കുണ്ട്. ജനുവരി അവസാനത്തോടെ ഇതിന്റെ ശേഷി ഇരട്ടിയാക്കി 30,000 ലിറ്ററാക്കും. ഇതിന് പുറമെയാണ് ഖേഡ് സിറ്റിയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 2028ഓടെ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ ബയോ ക്രൂഡ് ഉത്പ്പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചീഫ് എകസിക്യൂട്ടീവ് ഓഫീസര്‍ എസ്. വീരരാഘവന്‍ പറഞ്ഞു.

നെല്ലിന്റെ വൈക്കോല്‍, നെല്ലിന്‍തോട്, നിലക്കടലയുടെ തോട്, കശുവണ്ടിത്തോട്, കരിമ്പിന്‍ ചണ്ടി തുടങ്ങിയ കാര്‍ഷിക മാലിന്യങ്ങളില്‍നിന്ന് ബയോ ക്രൂഡ് ഉത്പ്പാദിപ്പിക്കുന്നതിനുള്ള പ്രത്യേക സാങ്കേതികവിദ്യ വികസിപ്പിച്ചതായി കമ്പനി അവകാശപ്പെടുന്നു.

ഇന്റഗ്രേറ്റഡ് കാറ്റലിറ്റിക് തെര്‍മോ ക്രാക്കിങ് എന്ന സാങ്കേതികവിദ്യയില്‍ വിവിധ ഉല്‍പ്രേരകങ്ങളുടെ സാന്നിധ്യത്തില്‍ ഏകദേശം 600 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് കാര്‍ഷിക മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്.

ഇത്തരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന ബയോ ക്രൂഡ് സാധാരണ എണ്ണ ശുദ്ധീകരണശാലകളില്‍ സംസ്‌കരിച്ച് റിന്യൂവബിള്‍ ഡീസലും ബയോ നാഫ്തയും നിര്‍മിക്കാം. ഒരു ലിറ്റര്‍ ബയോ ക്രൂഡ് ശുദ്ധീകരിക്കുമ്പോള്‍ 75 ശതമാനം റിന്യൂവബിള്‍ ഡീസല്‍ ലഭിക്കുമെന്ന് വീരരാഘവന്‍ പറഞ്ഞു. നിലവിലുള്ള വാഹനങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെ ഈ ഡീസല്‍ ഉപയോഗിക്കാനാകും.

കരിമ്പ്, ധാന്യങ്ങള്‍, സസ്യ എണ്ണകള്‍ എന്നിവയില്‍നിന്ന് ഉത്പ്പാദിപ്പിക്കുന്ന എഥനോള്‍, ബയോഡീസല്‍ എന്നിവയില്‍നിന്ന് വ്യത്യസ്തമായി ഭക്ഷ്യോത്പ്പാദനവും ഇന്ധനോത്പ്പാദനവും തമ്മിലുള്ള മത്സരം ഈ സാങ്കേതികവിദ്യയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക മാലിന്യങ്ങള്‍ മാത്രമാണ് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് എന്നതാണ് ഇതിന് കാരണം.

2027 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്ലാന്റിന്റെ നിര്‍മാണവും വികസനവും. ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡില്‍ നിന്ന് ഗ്രീന്‍ജൂള്‍സ് 100 കോടി രൂപയുടെ വായ്പ്പയും നേടിയിട്ടുണ്ട്. ഇക്വിറ്റിയും വായ്പയും ചേര്‍ന്ന് വിപുലീകരണത്തിനുള്ള മൊത്തം ധനസഹായം 250 കോടി രൂപയായി ഉയര്‍ത്തുന്നു.

ആമസോണിന്റെ സാംഭവ് വെഞ്ച്വര്‍ ഫണ്ട്, ക്ലൈമറ്റ് പ്ലെഡ്ജ് ഫണ്ട്, സെറോധയുടെ ഉടമസ്ഥതയിലുള്ള റെയിന്‍മാറ്റര്‍, സിംഗുലാരിറ്റി എ.എം.സി. നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് ഓട്ടോണമി ഫണ്ട് എന്നിവയാണ് നിക്ഷേപകരില്‍ ഉള്‍പ്പെടുന്നത്.

2018ല്‍ എസ്. വീരരാഘവന്‍, വി. രാധിക, വി.എസ്. ശ്രീധര്‍, ആര്‍ സേതുനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രീന്‍ജൂള്‍സ് സ്ഥാപിച്ചത്. ഐ.ഐ.എം കൊല്‍ക്കത്തയില്‍ നിന്ന് ബിരുദം നേടിയ വീരരാഘവന്‍, ഗോദ്‌റെജ്, കാര്‍ഗില്‍, പെപ്‌സി തുടങ്ങിയ കമ്പനികളിലെ 29 വര്‍ഷത്തെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ചാണ് കമ്പനി ആരംഭിച്ചത്.

Content Highlight: Greenjoules Private Limited is set to establish a large-scale plant in Pune for the production of bio-crude from agricultural waste

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചു കയറി ക്രൂരമര്‍ദനം; ബംഗാളില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ഹിന്ദുത്വ ആക്രമണം

  കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം....