14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

വായുമലിനീകരണം നമ്മളെ സൂര്യ രശ്മികളില്‍ നിന്ന് രക്ഷിക്കുന്നു: ന്യായീകരണവുമായി ഗോദി മീഡിയ

Date:

ന്യൂദല്‍ഹി: ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും വായു മലിനീകരണം വര്‍ധിക്കുന്നതിനെ ന്യായീകരിക്കുന്ന ഗോദി മീഡിയ അവതാരകയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. വായു മലിനീകരണം സൂര്യനില്‍ നിന്നുള്ള അപകടകരമായ രശ്മികള്‍ തടയാന്‍ കാരണമാവുമെന്ന് ന്യൂസ് 18 ഇന്ത്യയുടെ അവതാരക റുബിക ലിയാഖത്ത് പറയുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ഇന്ത്യന്‍ നഗരങ്ങളില്‍, പൊടിപടലങ്ങളും അഴുക്കും ചേര്‍ന്ന് അന്തരീക്ഷത്തില്‍ കട്ടിയുള്ള ഒരു മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് എത്തുന്നതിന് പകരം, ഈ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

എന്നാല്‍ യൂറോപ്പില്‍, വായു വളരെ വ്യക്തവും തെളിഞ്ഞതുമാണ്. അതിനാല്‍ അവിടെ സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ പതിക്കുന്നു. അവിടെ അതിന്റെ തീവ്രത എത്രത്തോളമെന്നാല്‍, ചര്‍മ്മത്തെ തുളച്ചുകയറാന്‍ പോലും ശേഷിയുള്ളതാണ്.

ഇനി ഈര്‍പ്പത്തിന്റെ (ഹ്യുമിഡിറ്റി) കാര്യം വേറെയുണ്ട്. എന്നാല്‍ പ്രധാന സംഗതി ഇതാണ്, യൂറോപ്പിലെ സൂര്യപ്രകാശം ചര്‍മ്മത്തെ തുളച്ചുകയറാന്‍ തക്ക തീവ്രതയുള്ളതാണെങ്കില്‍, ഇവിടെ മലിനീകരണം ഒരു മൂടല്‍മഞ്ഞ് സൃഷ്ടിച്ച് ആ നേരിട്ടുള്ള സൂര്യരശ്മികളെ തടയുന്നു,’ എന്നായിരുന്നു ഗോദി മീഡിയ അവതാരകയുടെ ന്യായീകരണം.

വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഗോദി മീഡിയ അവതാരകയുടെ പുതിയ ന്യായീകരണം പുറത്ത് വന്നത്. നേരത്തെ ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് മലിനീകരണത്തിന് കാരണമാവുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തിനെതിരെ ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും അടക്കമുള്ളവര്‍ വിവിധതരം ന്യായീകരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് സമാനമാണ് ഇപ്പോള്‍ ഗോദി മീഡിയ അവതാരക നടത്തിയ പരാമര്‍ശവും.

പഴയകാലത്ത് ഉപയോഗിച്ചിരുന്ന പടക്കങ്ങളില്‍ ഇന്നത്തെപ്പോലെ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നില്ലെന്നും അവയില്‍നിന്നുള്ള പുക കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സഹായിച്ചിരുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്നും ആര്‍.എസ്.എസ് തലവന്‍ അവകാശപ്പെട്ടിരുന്നു.

പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കാന്‍ സഹായിക്കുമെന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എല്‍.എ പാപിയ അധികാരി അഭിപ്രായപ്പെട്ടിരുന്നു. കൊല്‍ക്കത്തയിലെ ടോളിഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ പാപിയ തന്റെ മണ്ഡലത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന കാളി പൂജ പന്തലിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ശനിയാഴ്ചയായിരുന്നു ഈ പരാമര്‍ശം നടത്തിയത്.

Content Highlight: Hindi News Anchor’s Remark About Air Pollution

  

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related