14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

മോദി ഫോണ്‍ ചോര്‍ത്തുന്നു; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ പരസ്യമായി നേര്‍ക്കുനേര്‍ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

തന്റെ ഫോണില്‍ ഇതിന് തെളിവുകളുണ്ടെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഇന്‍സ്റ്റഗ്രാമിലെ ‘ആസ്‌ക് മി’ സെക്ഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വിദേശശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് ആരാണ്? യഥാര്‍ത്ഥ രാജ്യദ്രോഹി ആരാണ്? എപ്പോള്‍ മുതലാണ് അവര്‍ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം നേര്‍ക്കുനേര്‍ സംവാദത്തിലൂടെ വ്യക്തമായ ഉത്തരം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും എന്റെ ഫോണിലുണ്ട്. അതുകൊണ്ടാണ് പ്രധാനമന്ത്രി എന്റെ ഫോണ്‍ ചോര്‍ത്തുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും വിശ്വാസ് സാരംഗും രംഗത്തെത്തി. ബി.ജെ.പി നേതാക്കള്‍ ആരോപണങ്ങള്‍ തള്ളുകയും രാഹുലിനെ വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനതെയും രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയെ പിന്തുണച്ചു. അധീര്‍ രഞ്ജന്‍ ചൗധരിയും രാഹുലിന്റെ വാദങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തി.

ദേശീയ സുരക്ഷ, പെഗാസസ് ചാര സോഫ്റ്റ്വെയര്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് ശക്തമായിരിക്കുകയാണ്.

Content Highlight: Rahul Gandhi alleges that Prime Minister Narendra Modi is tapping his phone

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related