ടെല്‍ അവീവ്: നെസറ്റിലെ ജൂത പ്രതിപക്ഷവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി സൂചന നല്കി ഇസ്രഈലിലെ അറബ് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബാരിന്‍ ചര്‍ച്ചകളില്‍ തങ്ങളുടെ സഖ്യം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു എന്ന് അനഡോലു റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളില്‍ തങ്ങളുടെ എം.പിമാര്‍ എങ്ങനെ വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി ജബാരീന് ആദ്യമായി സൂചന നല്‍കിയെന്ന് അറബ് ലിസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നെസറ്റിന്റെ സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജോയിന്റ് ലിസ്റ്റ് ‘ജുഡീഷ്യല്‍ പരിഷ്കരണം’ എന്ന് വിശേഷിപ്പിച്ച നിയമങ്ങള്‍ റദ്ദാക്കല്‍, പുതിയ പാര്‍ലമെന്ററി സമിതികളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയിലുള്ളത്.
അറബ് ഇസ്രഈലി പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഇസ്രഈലിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പിന്റെ പ്രാഥമിക ഫലങ്ങള്‍ പ്രകാരം പ്രധാന അറബ് പാര്‍ട്ടികള്‍ ചേര്‍ന്ന് 19 സീറ്റുകളാണ് നേടിയത്.
ഒക്ടോബര്‍ 27ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് നവംബര്‍ എട്ടിന് യഷാര് പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചുമതലപ്പെടുത്തി.
ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അറബ് ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. പുതിയ നെസറ്റ് ചൊവ്വാഴ്ച ആദ്യ സമ്മേളനം ചേര്‍ന്നു. അടുത്ത ചൊവ്വാഴ്ച പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും.
വീടുകള്‍ പൊളിച്ചുനീക്കുന്നത് എളുപ്പമാക്കുന്ന കമിനിറ്റ്സ് നിയമം റദ്ദാക്കുക, അക്രമവും കുറ്റകൃത്യങ്ങളും തടയാന്‍ സമഗ്ര പദ്ധതി നടപ്പാക്കുക, അറബ് പട്ടണങ്ങളുടെ വികസനത്തിനായി അഞ്ചുവര്‍ഷ സാമ്പത്തിക പദ്ധതി ആവിഷ്കരിക്കുക എന്നിവയാണ് ജബാരീന്റെ പ്രധാന ആവശ്യങ്ങളെന്ന് ജോയിന്റ് ലിസ്റ്റ് വ്യക്തമാക്കി.
അറബ് സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ വികസന ഫണ്ടുകള്‍ അനുവദിക്കുക, അറബ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുക എന്നിവയ്ക്കാണ് സാമ്പത്തിക പദ്ധതി മുന്‍ഗണന നല്‍കുക.
അറബ് സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ലക്ഷ്യമിട്ട് പുതിയ പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും ജോയിന്റ് ലിസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. ഈ സമിതിയുടെ അധ്യക്ഷസ്ഥാനം ജോയിന്റ് ലിസ്റ്റിനായിരിക്കണമെന്നും ആവശ്യമുണ്ട്.
നെസറ്റിലും പാര്‍ലമെന്ററി സമിതികളിലും നിയന്ത്രണം നേടാനുള്ള ‘മാറ്റത്തിന്റെ സഖ്യ’ത്തിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് ജബാരീന്റെ പ്രസ്താവനയെന്ന് ജോയിന്റ് ലിസ്റ്റ് ചൂണ്ടിക്കാട്ടി. ഇതിന് ജോയിന്റ് ലിസ്റ്റ് എംപിമാരുടെ പിന്തുണയും വോട്ടും പ്രതിപക്ഷത്തിന് ആവശ്യമാണ്.
120 അംഗ പാര്‍ലമെന്റില്‍ ‘മാറ്റത്തിന്റെ സഖ്യം എന്നറിയപ്പെടുന്ന ജൂത പ്രതിപക്ഷത്തിന് 48 സീറ്റുകളാണുള്ളത്. ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളും മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്കുന്ന യുണൈറ്റഡ് അറബ് ലിസ്റ്റിന് എട്ട് സീറ്റുകളുമുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തിന് ഐസന്‍കോട്ടിന് ഡിസംബര്‍ ആറുവരെ 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കാനും വ്യവസ്ഥയുണ്ട്.
Content Highlight: Arab Joint List hints at talks with Israeli opposition, outlines demands




