14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

സൗദി തകര്‍ന്നുകൊണ്ടിരിക്കുകയാണ്; ഇനിയൊരു ആക്രമണം ഇറാനെതിരെ നടത്തരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചു: ട്രംപ്

Date:

വാഷിങ്ടൺ: അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകഷികളിൽ ഒന്നായ സൗദി അറേബ്യ തകരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കഴിഞ്ഞ ദിവസം അമേരിക്കൻ ടെലിവിഷൻ അവതാരകനായ സ്റ്റീഫൻ എ സ്മിത്തുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യെമനിലെ ഹൂത്തികളുടെ മിസൈൽ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സൗദിയെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രസ്താവനയെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

ഇറാനുമേൽ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ നടത്തുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചത് അറബ് രാജ്യങ്ങളാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ഈ അഭ്യർത്ഥനകൾ ഇല്ലായിരുന്നെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമായിരുന്നോ എന്ന ചോദ്യത്തിന് ‘അതെ നടത്തുമായിരുന്നു’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ആക്രമിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെ തകർക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ അതിന് മുതിരരുതെന്ന് പറഞ്ഞെന്നും

‘എനിക്ക് അവരെ ഇല്ലാതാക്കാൻ കഴിയും. ഒരു ദിവസം കൊണ്ട് അവരുടെ ഊർജ മേഖല തകർക്കും, അടുത്ത ദിവസം അവരുടെ പാലങ്ങൾ തകർക്കും, മറ്റൊരു ദിവസം ഉല്പാദനശേഷിയും ഇല്ലാതാക്കും ഇതിനായി എനിക്ക് വെറും മൂന്ന് ദിവസങ്ങൾ മതി.’ ട്രംപ് പറഞ്ഞു.

തങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴുള്ളതുപോലെതന്നെ കുറച്ചുകാലം തുടരാൻ അനുവദിക്കണമെന്ന് സൗദി തന്നോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സൗദിയിലെ വിമാനത്താവളങ്ങൾ, ഊർജ കേന്ദ്രങ്ങൾ, നഗരങ്ങൾ എന്നിവയ്ക്ക് നേരെയായിരുന്നു ഹൂത്തികളുടെ ആക്രമണം. ഈ ആക്രമണങ്ങളെത്തുടർന്ന് സമ്പദ് വ്യവസ്ഥയ്ക്കായുള്ള പ്രധാന സമ്മേളനങ്ങൾ റദ്ദാക്കേണ്ടി വന്നെന്നും ഊർജ കയറ്റുമതി തടസപ്പെട്ടെന്നും സൗദി പറഞ്ഞെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

‘അവർ നമ്മുടെ രാജ്യത്ത് വലിയ നിക്ഷേപം നടത്തുന്നവരാണ്. ട്രില്യൺ കണക്കിന് ഡോളറാണ് അവർ അമേരിക്കയിൽ ചെലവഴിക്കുന്നത്. നമ്മൾ സംരക്ഷിക്കേണ്ട ആളുകൾ ഇപ്പോൾ ഞാൻ സ്വീകരിക്കുന്ന അതേ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്,’ ട്രംപ് പറഞ്ഞു.

സൗദി അറേബ്യയ്ക്ക് 48 എഫ്-35 യുദ്ധവിമാനങ്ങൾ വരെ വിൽക്കുന്നതിനുള്ള അനുമതി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയിരുന്നു.

Content Highilght: Trump claims Saudi Arabia Is ‘Crumbling,’ says Gulf nations urged halt to strikes on Iran

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related