22
November, 2026

A News 365Times Venture

22
Sunday
November, 2026

A News 365Times Venture

വോട്ടില്ലെങ്കില്‍ വിളക്കുമില്ല: രാജസ്ഥാനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ അമ്പതോളം തെരുവ് വിളക്കുകള്‍ അഴിച്ചുമാറ്റി

Date:

ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പിന്നാലെ തെരുവ് വിളക്കുകള്‍ അഴിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. ടോങ്ക് ജില്ലയിലെ പീപ്ലു പഞ്ചായത്ത് സമിതിയിലെ രണ്ടാം വാര്‍ഡില്‍ സ്ഥാപിച്ചിരുന്ന 50ഓളം തെരുവിളക്കുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയങ്ക ശര്‍മ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ അഴിച്ചുമാറ്റിയത്. എന്നാല്‍ നിയമവിരുദ്ധമായി സ്ഥാപിച്ചതിനാലാണ് വിളക്കുകള്‍ നീക്കം ചെയ്തതെന്ന് വൈദ്യുതി വകുപ്പ് വിശദീകരിച്ചു.

ഒക്ടോബര്‍ 24ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ശര്‍മയാണ് പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും വെളിച്ചമില്ലെന്ന പരാതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

വെള്ളിയാഴ്ച പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രിയങ്ക ശര്‍മ 751 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. നിവാലി എം.എല്‍.എ ആയ റാംസഹായി വര്‍മയുടെ പി.എയുടെ ഭാര്യയാണ് പ്രിയങ്ക ശര്‍മ.

ഫലം പ്രഖ്യാപിച്ച് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം അന്നുതന്നെ വൈകുന്നേരം വൈദ്യുതി കോര്‍പറേഷന്‍ അധികൃതരെത്തി വിളക്കുകള്‍ അഴിച്ചുമാറ്റി കൊണ്ടുപോയെന്ന് നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ അനുമതിയില്ലാതെയാണ് വിളക്കുകള്‍ സ്ഥാപിച്ചതെന്നും അതിനാലാണ് നീക്കം ചെയ്തതെന്നും വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗോവര്‍ധന്‍ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പലരും ഇത്തരത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാറുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൗധരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാപിച്ച വിളക്കുകള്‍ പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് വാര്‍ഡ് പഞ്ച് കജോദ് പ്രജാപത് പറഞ്ഞു. വിളക്കുകള്‍ സ്ഥാപിച്ചപ്പോള്‍ ഇടപെടാതിരുന്ന വൈദ്യുതി വകുപ്പ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അവ നീക്കം ചെയ്തത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 7,543 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 7,520 എണ്ണത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 3,758 സീറ്റുകളും ബി.ജെ.പി 2,213 സീറ്റുകളും നേടി.

ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ 1,275 സീറ്റുകളില്‍ 1,271 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 794 സീറ്റുകള്‍ നേടി. ബി.ജെ.പിയ്ക്ക് ലഭിച്ചത് 357 സീറ്റുകളാണ്.

Content  Highlight: 50 Streetlights removed hours agter BJP candidate loses election in Rajastan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related