23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

യു.എസ് ഇസ്രഈൽ ആക്രമണം; രാജ്യത്ത് 623 കുട്ടികൾ കൊല്ലപ്പെട്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ

Date:

ടെഹ്‌റാൻ: രാജ്യത്തിനെതിരായ യു.എസ് ഇസ്രഈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 623 കുട്ടികൾ കൊല്ലപ്പെട്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ.

ഇറാന്റെ ഫൗണ്ടേഴ്സ് ഓഫ് മാർട്ടേഴ്‌സ് ആൻഡ് വെറ്ററൻസ് അഫയേഴ്‌സ് മേധാവി സയ്യിദ് അഹമ്മദ് മൗസവി എന്ന ഇറാനിയൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

യു.എസ് ഇസ്രഈൽ സൈനിക ആക്രമണങ്ങളിൽ ഏകദേശം 7200 പേർ കൊല്ലപ്പെടുകയും അതിൽ 623 പേർ കുട്ടികളാണെന്നും നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആക്രമണത്തിൽ ഇരയായ കുട്ടികളുടെ അനുശോചന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനിലെ യു.എസ്- ഇസ്രഈൽ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ അവകാശലംഘനങ്ങൾ അന്വേഷിക്കാനും, മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ രേഖപ്പെടുത്താനും, കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനും യുനിസെഫിനോട് ഇറാന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഇന്റെലെക്ച്വൽ ഡെവലപ്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് യങ് അഡൾട്ട്സ് ആവശ്യപ്പെട്ടു.

ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന കുട്ടികൾക്ക് കൃത്യമായ ചികിത്സ, മാനസിക പിന്തുണ, തുടർവിദ്യാഭ്യാസം, പുനരധിവാസം എന്നിവ നൽകുന്നതിനായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി മേധാവി ഹൊസൈൻ കോലിവന്ദ് യു.എൻ ചിൽഡ്രൻസ് ഫണ്ടിനോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള എല്ലാ അടിയന്തര സഹായങ്ങളും പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് ഇസ്രഈൽ ആക്രമണങ്ങളിൽ ഇറാനിലെ കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിൽ യുനിസെഫ് മൗനം പാലിക്കുന്നതിനെ അധികൃതർ വിമർശിച്ചു. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ യു.എൻ ഏജൻസി പരാജയപ്പെടുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlight: US-Israel attack: Iranian official says 623 children killed in the country

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related