26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

തിരുപ്പറങ്കുണ്ഡ്രം: ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്ല; വിളക്ക് തെളിയിച്ചത് സ്ഥിരം സ്ഥലത്ത്

Date:

മധുരൈ: മധുരൈയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക വിളക്ക് തെളിയിച്ചില്ല. കല്‍ത്തൂണില്‍ ദീപം തെളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നൂറ്റാണ്ടുകളായി തുടരുന്ന കീഴ് വഴക്കമനുസരിച്ച്, ചൊവ്വാഴ്ച ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ദീപം തെളിച്ചത്.

സുപ്രീം കോടതിയുടെ നവംബര്‍ 20-ലെ ഉത്തരവ് പ്രകാരം, മലമുകളിലെ കല്‍ത്തൂണില്‍ ദീപം തെളിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, സുമതി എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. ഒരു തവണത്തേക്കുള്ള താത്കാലിക ക്രമീകരണം എന്ന നിലക്കാണ് കല്‍ത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്നത്.

സുപ്രീം കോടതി ഈ മാസം 20നാണ് ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ അനുമതി നല്‍കിയത്. ഈ തീരുമാനത്തെ കാലാകാലത്തേക്കുള്ള അന്തിമ വിധിയായി കണക്കാക്കരുതെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

മലമുകളിലെ കല്‍ത്തൂണ്‍ ഒരു സര്‍വേക്കല്ലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചില്‍ ചൊവ്വാഴ്ച നടന്ന വാദം കേള്‍ക്കലിനിടെയായിരുന്നു സംസ്ഥാനസര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്.

മലയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. കളക്ടര്‍, കമ്മീഷണര്‍, ക്ഷേത്ര അധികൃതര്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികളോടുമാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലുള്ള ദര്‍ഗയ്ക്ക് സമീപത്തെ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ ഈ മാസം 22ന് പുനപരിശോധനാ ഹരജി നല്‍കിയിരുന്നു. സംസ്ഥാന ഹിന്ദു മത-ധര്‍മ സ്ഥാപന വകുപ്പിന്റെ കമ്മീഷണറായിരുന്നു ഹരജി നല്‍കിയത്.

ദീപത്തൂണില്‍ വിളക്ക് തെളിയിക്കുന്നതിന് സ്ഥാപിതമായ ആചാരമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. നിലവിലുള്ള ആചാരത്തില്‍ മാറ്റം വരുത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരമ്പരാഗതമായി ചടങ്ങ് നടക്കുന്നത് ദീപമണ്ഡപത്തിലാണെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

Content Highlight: Thiruparankundram Deepam lit at customary spot

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related