26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

അയര്‍ലന്‍ഡില്‍ പുരുഷന്മാരാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം അഞ്ച് വര്‍ഷത്തിനിടെ കുത്തനെ വര്‍ധിച്ചു

Date:

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പുരുഷന്മാരാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുത്തനെ വര്‍ധിച്ചതായി പഠനം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഈ വര്‍ധനവ് കൂടുതല്‍ രൂക്ഷമായതായും പഠനം വ്യക്തമാക്കുന്നു.

രണ്ട് പതിറ്റാണ്ടുകളായി ഇത്തരം അക്രമപരമായ മരണങ്ങളുടെ എണ്ണം കുറഞ്ഞുവന്നിരുന്നു. എ
2021-ല്‍ വീണ്ടും കൂടാന്‍ തുടങ്ങി. ഈ വര്‍ഷം ഇതുവരെ 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലിന്‍ ആസ്ഥാനമായുള്ള ‘വിമന്‍സ് എയ്ഡ്’ എന്ന ഐറിഷ് ജീവകാരുണ്യ സംഘടന ബുധനാഴ്ച പുറത്തുവിട്ട ‘ഫെമിസൈഡ് വാച്ച്’ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയോളമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം 13 സ്ത്രീകളാണ് കൊല്ലപ്പെട്ടത്.

അഞ്ച് വര്‍ഷത്തെ ഇടവേളകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍, 1996-നും 2000-നും ഇടയിലാണ് അക്രമപരമായ മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നത്. 67 പേര്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടു. 2016-നും 2020-നും ഇടയില്‍ ഇത് 31 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. എന്നാല്‍ 2021-2025 കാലയളവില്‍ 40 മരണങ്ങള്‍ രേഖപ്പെടുത്തി. ഇത് മുന്‍ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണ്.

ഇത് നമ്മളെയെല്ലാം ആശങ്കപ്പെടുത്തേണ്ട കാര്യമാണെന്ന് സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവായ സാറാ ബെന്‍സണ്‍ പറഞ്ഞു. വര്‍ഷങ്ങളോളം കുറഞ്ഞുവന്നിരുന്ന മരണനിരക്ക്, ഇപ്പോള്‍ വീണ്ടും ഉയരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ക്ക് പരിചയമുള്ള പുരുഷന്മാരാല്‍ കൊല്ലപ്പെട്ടവരാണ്. ഇതില്‍ പകുതിയിലധികം പേരും തങ്ങളുടെ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പങ്കാളികളാല്‍ കൊല്ലപ്പെട്ടവരാണ്. ഒരു സ്ത്രീക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീടാണെന്നും, അവരെ കൊല്ലാന്‍ സാധ്യതയുള്ളവരില്‍ ഭൂരിഭാഗവും അവര്‍ക്ക് പരിചയമുള്ള പുരുഷന്മാരാണെന്നും ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ യൂണിയന്റെയും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും ബെന്‍സണ്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്, ഇവിടെ നല്ല നിയമങ്ങളുമുണ്ട്. എന്നിട്ടും സ്ത്രീകള്‍ തങ്ങളോട് ഏറ്റവും അടുപ്പമുള്ള പുരുഷന്മാരാല്‍ കൊല്ലപ്പെടുന്നു. ഭൂരിഭാഗം പുരുഷന്മാരും ഇത്തരം പെരുമാറ്റത്തിലേക്ക് പോകുന്നില്ല. അതുകൊണ്ടുതന്നെ, ഈ അക്രമത്തെ തിരിച്ചറിയാനും അതിനെതിരെ ശബ്ദമുയര്‍ത്താനും എല്ലാവരും തയ്യാറാകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ഡബ്ലിന്‍ ആസ്ഥാനമായുള്ള ഈ സംഘടന 1996-ല്‍ സ്ത്രീഹത്യകളെക്കുറിച്ചുള്ള (ഫെമിസൈ്) കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ കാലയളവില്‍ 291 സ്ത്രീകള്‍ പുരുഷന്മാരാല്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അക്രമിച്ച് കൊലപ്പെടുത്തിയ 235 കേസുകളില്‍, കൊല്ലപ്പെട്ട സ്ത്രീകളില്‍ 89 ശതമാനവും തങ്ങള്‍ക്ക് പരിചയമുള്ള പുരുഷന്മാരാല്‍ ആണ് കൊല്ലപ്പെട്ടത്. ഇതില്‍ 57 ശതമാനം പേരും തങ്ങളുടെ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പങ്കാളികളാല്‍ കൊല്ലപ്പെട്ടവരാണ്. 32 ശതമാനം പേര്‍ പുരുഷ ബന്ധുക്കളാലോ പരിചയക്കാരാലോ കൊല്ലപ്പെട്ടു. 11 ശതമാനം പേര്‍ തങ്ങള്‍ക്ക് തീര്‍ത്തും അപരിചിതരായ പുരുഷന്മാരാല്‍ കൊല്ലപ്പെട്ടു. മൂന്നില്‍ രണ്ട് ഭാഗത്തിലധികം അഥവാ 68 ശതമാനം സ്ത്രീകളും കൊല്ലപ്പെട്ടത് അവരുടെ സ്വന്തം വീടുകളില്‍ വെച്ചാണ്. കൊല്ലപ്പെട്ടവരില്‍ നാലിലൊന്ന് ഭാഗത്തിലധികം പേരും 26 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള സ്ത്രീകളാണെന്നും പഠനത്തില്‍ പറയുന്നു.

പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ലെന്ന് ബെന്‍സണ്‍ പറഞ്ഞു. ‘ബന്ധം വേര്‍പെടുത്തല്‍, നിര്‍ബന്ധപൂര്‍വമായ നിയന്ത്രണം, ശ്വാസം മുട്ടിക്കാനുള്ള ശ്രമം, വധഭീഷണി, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ എന്നിവയെല്ലാം ഇതിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉപദ്രവിക്കുന്ന പങ്കാളിയെ വിട്ടുപോന്നതുകൊണ്ട് മാത്രം അതിക്രമങ്ങള്‍ അവസാനിക്കണമെന്നില്ല. ബന്ധം വേര്‍പെടുത്തുന്ന സമയത്ത് അപകടസാധ്യത കുത്തനെ കൂടുകയും, ഏകദേശം ഒരു വര്‍ഷത്തോളം ആ ഉയര്‍ന്ന നില തുടരുകയും ചെയ്യുന്നു. ജീവന്‍ നഷ്ടപ്പെട്ട ഓരോ സ്ത്രീയെയും പോലെ, ആയിരക്കണക്കിന് സ്ത്രീകള്‍ കടുത്ത ഭയത്തിന്റെ മുള്‍മുനയിലാണ് ജീവിക്കുന്നതെന്നും ബെന്‍സണ്‍ പറഞ്ഞു.

Content Highlight: Number of women killed by men in Ireland almost doubles in a year

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related