10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

വാഹനപ്രേമികളേ ശാന്തരാകുവിൻ; ഫ്രോങ്ക്സ് ഇതാ എത്തി

Date:

മാരുതി സുസുക്കി ഇന്ത്യ ഒടുവിൽ ഫ്രോങ്ക്സ് രാജ്യത്ത് അവതരിപ്പിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിൽ അഞ്ച് സീറ്റുകളുള്ള ജിംനി എസ്‌യുവിയ്‌ക്കൊപ്പം പുതിയ സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയും അവതരിപ്പിച്ചു. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വില 7.46 ലക്ഷം രൂപയിൽ തുടങ്ങി 13.13 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം).

ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോൺ, ഹ്യൂണ്ടായിയുടെ വെന്യു, കിയയുടെ സോനെറ്റ് എന്നിവയ്‌ക്കുള്ള മാരുതിയുടെ മറുപടിയാണ് ഫ്രോങ്ക്സ്. ഇഗ്‌നിസ്, ബലേനോ, സിയാസ്, എക്‌സ്‌എൽ6, ഗ്രാൻഡ് വിറ്റാര എന്നിവ വാഗ്‌ദാനം ചെയ്യുന്ന കാർ നിർമ്മാതാവിന്റെ നെക്‌സ ഡീലർഷിപ്പിൽ നിന്ന് ഇത് വിൽക്കും. ബലേനോയ്‌ക്കൊപ്പം ഇനി നെക്‌സയുടെ കുതിപ്പിൽ പങ്കാളിയാവുക ഫ്രോങ്ക്സായിരിക്കുമെന്ന് മാരുതി അവകാശപ്പെട്ടു.

സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് വാഗ്‌ദാനം ചെയ്യുന്നു. വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ (എക്‌സ്-ഷോറൂം) ചുവടെയുണ്ട്.

  • Delta 1.2 MT – Rs 8.32 lakh
  • Delta 1.2 AMT – Rs 8.87 lakh
  • Delta+ 1.2 MT – Rs 8.72 lakh
  • Delta+ 1.2 AMT – Rs 9.27 lakh
  • Delta+ 1.0 MT – Rs 9.72 lakh
  • Zeta 1.0 MT – Rs 10.55 lakh
  • Zeta 1.0 AT – Rs 12.05 lakh
  • Alpha 1.0 MT – Rs 11.47 lakh
  • Alpha 1.0 AT – Rs 12.97 lakh
  • Alpha 1.0 MT Dual Tone – Rs 11.63 lakh
  • Alpha 1.0 AT Dual Tone – Rs 13.13 lakh

മുകളിൽ സൂചിപ്പിച്ച വിശദാംശങ്ങളിൽ നിന്ന്, ഈ മോഡലിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കി കാണും. 1.2-ലിറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ-വിവിടി പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 89.73PS പരമാവധി കരുത്തും 113Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 5-സ്‌പീഡ് MT അല്ലെങ്കിൽ 5-സ്‌പീഡ് AMT എന്നിവയുമായി ജോഡിയാക്കാനാകും. 100.06PS പരമാവധി കരുത്തും 147.6Nm പീക്ക് ടോർക്കും വികസിപ്പിക്കുന്ന 1.0-ലിറ്റർ ടർബോ ബൂസ്‌റ്റർജെറ്റ് പെട്രോൾ എഞ്ചിനും ലഭ്യമാണ്, ഇത് 5-സ്‌പീഡ് MT അല്ലെങ്കിൽ 6-സ്‌പീഡ് AT എന്നിവയിൽ ഒന്നുകിൽ ക്ലബ് ചെയ്യാവുന്നതാണ്.

കമ്പനിയുടെ മറ്റെല്ലാ കാറുകളെയും പോലെ മാരുതി സുസുക്കി ഫ്രോങ്ക്സും മാന്യമായ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. 1.0 MTന് 21.5kmpl, 1.0 ATന് 20.01kmpl, 1.2 MTന് 21.79kmpl, 1.2 AMTന് 22.89kmpl എന്നിങ്ങനെയാണ് ഇത് അവകാശപ്പെടുന്നത്. ഈയിടെയായി, മാരുതി അതിന്റെ കാറുകളിൽ ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്നു. 2022 ഫെബ്രുവരിയിൽ പുതിയ ബലേനോ അവതരിപ്പിച്ചതോടെയാണ് ട്രെൻഡ് ആരംഭിച്ചത്. പുതിയ മാരുതി ഫ്രോങ്ക്സിലും ഇത് തുടരുന്നു.

എൽഇഡി ഡിആർഎല്ലുകളോട് കൂടിയ എൽഇഡി മൾട്ടി-റിഫ്ലെക്‌ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ സവിശേഷതകളാണ്. 9 ഇഞ്ച് HD Smart Play Pro+ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, വയർലെസ് Apple CarPlay, Android Auto കണക്റ്റിവിറ്റി, Arkamys സറൗണ്ട് സൗണ്ട് സിസ്‌റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ്,  ടേൺ-ബൈ-ടേൺ നാവിഗേഷൻ, 360-ഡിഗ്രി വ്യൂ ക്യാമറ, വയർലെസ് ചാർജർ എന്നിവ പോലെ പല സവിശേഷതകളും ബലെനോയിൽ കാണുന്നതുമായി സാമ്യമുള്ളതാണ്.

“മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ പരിഹരിക്കുക എന്ന ആശയത്തിൽ നിന്നാണ് സ്‌പോർട്ടി കോംപാക്റ്റ് എസ്‌യുവി ഫ്രോങ്ക്സ് പിറവിയെടുക്കുന്നത്, അതുല്യമായ തിരഞ്ഞെടുപ്പുകൾ കൊണ്ട് വേറിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന യുവ ട്രയൽബ്ലേസർമാരെ ലക്ഷ്യം വച്ചുള്ളതാണ് ഇത്. ഫ്രോങ്ക്സ് അതിന്റെ പുതിയ കാലത്തെ ആകർഷണം കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുമെന്നും ഞങ്ങളെ സഹായിക്കുമെന്നും ഉറപ്പുണ്ട്. രാജ്യത്തെ എസ്‌യുവി സെഗ്‌മെന്റിൽ നേതൃസ്ഥാനത്ത് എത്താൻ ഉപഭോക്താക്കളിൽ നിന്നും വിമർശകരിൽ നിന്നും ലഭിച്ച അഭിനന്ദനം ഈ വിശ്വാസത്തിന്റെ തെളിവാണ്,” മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.

“ഫ്രോണ്ടിയർ നെക്സ്റ്റ് എന്നീ രണ്ട് വാക്കുകളുടെ ഫ്രോങ്ക്സ് രണ്ട് വാക്കുകളുടെ സംയോജനമാണ്. ട്രെൻഡിയും ആധുനികവും ഏറ്റവും പുതിയ ഫീച്ചറുകളും ആകർഷകമായ പേരും ഉള്ള ഒരു വാഹനത്തിന്റെ രൂപരേഖയാണ് ഇത്. നെക്‌സയുടെ ഡിസൈൻ ഫിലോസഫിയായ ‘ക്രാഫ്റ്റഡ് ഫ്യൂച്ചറിസം’ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ചലനാത്മകമായ റോഡ് സാന്നിധ്യമുള്ള സ്‌റ്റൈലിഷും പാരമ്പര്യേതരവുമായ വാഹനം തേടുന്ന പുതുതലമുറ വാങ്ങുന്നവർക്കായി സവിശേഷമായ എയറോഡൈനാമിക് സിൽഹൗട്ടിനൊപ്പം, 5.3 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ 1.0 ലീറ്റർ ടർബോ ബൂസ്‌റ്റർജെറ്റ് എഞ്ചിനും ഫ്രോങ്ക്സ് വാഗ്‌ദാനം ചെയ്യുന്നു”  മാരുതി സുസുക്കി ഇന്ത്യ ടെക്‌നിക്കൽ ഓഫീസർ സിവി രാമൻ പറഞ്ഞു.

കാർ വിപണിയിൽ വീണ്ടും 50 ശതമാനം വിഹിതത്തിലെത്താൻ, മാരുതി അതിന്റെ എസ്‌യുവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഫ്രോങ്ക്സ് വലിയ പ്രാധാന്യം ഏറ്റെടുക്കുന്നു. ബ്രെസ്സയും ഗ്രാൻഡ് വിറ്റാരയും ഉൾപ്പെടുന്ന കമ്പനിയുടെ എസ്‌യുവി നിരയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. ജിംനിയെയും കമ്പനി ഉടൻ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related