27
June, 2026

A News 365Times Venture

27
Saturday
June, 2026

A News 365Times Venture

ഹോണ്ടയുടെ ഈ മോഡലിന് ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു, ഓഫർ പരിമിത കാലത്തേക്ക് മാത്രം

Date:


ജപ്പാനീസ് കാർ ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തെരഞ്ഞെടുത്ത മോഡലിന് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 5-ാം ജനറേഷൻ സിറ്റി സെഡാന് 73,000 രൂപ വരെയാണ് ഓഫർ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങളിൽ 10,000 രൂപ ക്യാഷ് കിഴിവ് അല്ലെങ്കിൽ, 10,946 രൂപ വരെയുള്ള സൗജന്യ ആക്സസറികൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഉപഭോക്തൃ ലോയൽറ്റി ബോണസായി 5,000 രൂപയാണ് ലഭിക്കുക.

ഒരു ഹോണ്ട കാർ എക്സ്ചേഞ്ച് ചെയ്താൽ 20,000 രൂപ വരെ ബോണസായി ലഭിക്കും. 8000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 10,000 രൂപയുടെ കാർ എക്സ്ചേഞ്ച് ബോണസുമുണ്ട്. ലൂണാർ സിൽവർ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേറ്റ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ഓബ്സിഡിയൻ ബ്ലൂ പേൾ എന്നിങ്ങനെ 6 മോണോടോൺ നിറങ്ങളിലാണ് ഈ മോഡൽ ലഭ്യമാകുക. 11.57 ലക്ഷം രൂപ മുതൽ 16.05 ലക്ഷം രൂപ വരെയാണ് 5-ാം ജനറേഷൻ സിറ്റി സൈഡാന്റെ എക്സ് ഷോറൂം വില.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉറ്റവരും ഉടയരവരും ഏറ്റെടുത്തില്ല; മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ലീഗ് വനിതാ നേതാവ്

കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യ കര്‍മങ്ങള്‍...