ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വീണ്ടും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ എത്തി. ഇത്തവണ സിബി 350 മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെ റെട്രോ ക്ലാസിക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് സിബി 350 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 348.36 സിസി, എയർ കൂൾഡ്, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ ബിഎസ്6 ഒബിഡി2ബി മാനദണ്ഡങ്ങൾ പാലിക്കുന്ന പിജിഎംഎഫ്ഐ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്.
5,500 ആർപിഎമ്മിൽ 15.5 കിലോവാട്ട് പവറും, 3000 ആർപിഎമ്മിൽ 29.4 എൻഎം ടോർക്കും ലഭ്യമാണ്. 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. പ്രഷ്യസ് റെഡ് മെറ്റാലിക്, മാറ്റ് മാഷെൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിങ്ങനെ ആകർഷകമായ അഞ്ച് നിറങ്ങളിലാണ് സിബി 350 വാങ്ങാൻ സാധിക്കുക. 10 വർഷത്തെ വാറണ്ടി പാക്കേജ് ഹോണ്ട ലഭ്യമാക്കുന്നുണ്ട്. സിബി 350 ഡിഎൽഎക്സ് പതിപ്പിന് 1,99,900 രൂപയും, സിബി 350 ഡിഎൽഎക്സ് പതിപ്പിന് 2,17,800 രൂപയുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില.