ഇന്ത്യൻ ഉപഭോക്താക്കൾക്ക് വമ്പൻ കിഴിവുമായി ലംബോർഗിനി, ഈ മോഡൽ വാങ്ങാനാകുക 9 കോടി രൂപയ്ക്ക്


ഇന്ത്യൻ ആഡംബര വാഹന പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ലംബോർഗിനി. ആഗോള ലക്ഷ്വറി കാർ നിർമ്മാതാക്കളായ ലംബോർഗിനി ഇന്ത്യക്കാർക്ക് വമ്പൻ കിഴവാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആഗോള വിപണിയിലടക്കം വലിയ ജനപ്രീതി നേടിയ മോഡലായ റെവ്യോൾട്ടോ 9 കോടി രൂപയ്ക്കാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുക. ഇന്ത്യൻ വിപണിയിലേക്ക് പരിമിതമായ യൂണിറ്റുകൾ മാത്രമാണ് മാറ്റിവെച്ചിട്ടുള്ളതെന്ന് ലംബോർഗിനി വ്യക്തമാക്കി.

ഇന്ത്യയിൽ ഘട്ടം ഘട്ടമായി ചുവടുറപ്പിക്കാനാണ് ലംബോർഗിനിയുടെ തീരുമാനം. അതുകൊണ്ടുതന്നെ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിപുലമായി പുതിയ ബ്രാൻഡ് ലഭിക്കാൻ സമയമെടുക്കും. എങ്കിലും, നേരത്തെ ബുക്ക് ചെയ്ത ആദ്യ വാഹനം അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തുമെന്ന് ലംബോർഗിനി വ്യക്തമാക്കി.

ലംബോർഗിനിയുടെ തിരഞ്ഞെടുത്ത മോഡലുകളുടെ 2026 വരെയുള്ള ബുക്കിംഗ് ഇതിനോടകം പൂർണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പുതിയ വിൽപ്പന കരാറുകൾ ഉടൻ ഉണ്ടാകില്ലെന്ന് ലംബോർഗിനി അറിയിച്ചിട്ടുണ്ട്. ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ നിരവധി വാഹന നിർമ്മാതാക്കളാണ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വേളയിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാഹനം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.