മിക്ക ആളുകളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായ ഒരു കാർ വാങ്ങുക എന്നത്. അത്തരത്തിൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തുകയാണ് സിട്രോൺ. ഇത്തവണ വർഷാന്ത്യ ഓഫറുകളാണ് സിട്രോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജനുവരി മുതൽ കാറുകൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചതിനാൽ, ഈ ഓഫർ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഡിസംബർ 31 വരെ ആകർഷകമായ നിരക്കുകളിലാണ് സിട്രോൺ കാറുകൾ വാങ്ങാനാകുക.
വർഷാന്ത്യ ആനുകൂല്യങ്ങളുടെ ഭാഗമായി, സിട്രോൺ സി 3 എയർക്രോസിന് 1.5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. അതേസമയം, സിട്രോൺ സി 3 മോഡലിന് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ രണ്ടും സിട്രോണിന്റെ ജനപ്രിയ മോഡലുകളാണ്. ഈ മോഡലുകളെ വിലയാണ് ജനുവരി മുതൽ വർദ്ധിപ്പിക്കുന്നത്. മൂന്ന് ശതമാനം വരെ വില ഉയർത്തുമെന്ന് ഇതിനോടകം സിട്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
സിട്രോണിന് പുറമേ, 2024 ജനുവരി മുതൽ മാരുതി സുസുക്കി അടക്കമുള്ള വാഹന നിർമ്മാതാക്കൾ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഉൽപ്പാദന ചെലവ് കണക്കിലെടുത്താണ് തിരഞ്ഞെടുത്ത മോഡലുകളുടെ വില ഉയർത്തുന്നത്. എന്നാൽ, എത്ര ശതമാനമാണ് വില ഉയരുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.