17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ശമ്പളം നൽകാൻ 100 കോടി വേണം, ധനവകുപ്പിന് കത്തയച്ച് ഗതാഗത മന്ത്രി

Date:


ഓണത്തോടനുബന്ധിച്ച് ജീവനക്കാർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ വീണ്ടും തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി. ശമ്പളത്തിനായി 100 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് മന്ത്രി ആന്റണി രാജു ധനവകുപ്പിന് കൈമാറി. പ്രതിമാസ സഹായമായ 50 കോടി രൂപയും, മുൻ മാസങ്ങളിലെ കുടിശ്ശികയായ 50 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. നിലവിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.

ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യേണ്ടത് ഇന്നാണ്. സർക്കാർ സഹായത്തിന്റെ ഒരു വിഹിതമെങ്കിലും ഇന്ന് ലഭിച്ചിട്ടില്ലെങ്കിൽ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങും. ബോണസ് നൽകേണ്ടതും ഈ മാസമാണ്. കഴിഞ്ഞ തവണ ആദ്യ ഗഡു ജൂലൈ 10-നും, രണ്ടാമത്തെ ഗഡു 29-നുമാണ് വിതരണം ചെയ്തത്. ഇത്തവണയും ശമ്പള വിതരണം അനിശ്ചിത്വത്തിലായാൽ ചില യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്താനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related