10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത! ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത

Date:


കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 3 ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത. നിലവിൽ, 42 ശതമാനമാണ് ക്ഷാമബത്ത. ഇത് 3 ശതമാനം കൂടി വർദ്ധിപ്പിക്കുന്നതോടെ 45 ശതമാനമായി ഉയരും. 2023 മാർച്ച് 24-നാണ് ഇതിനു മുൻപ് ക്ഷാമബത്ത പരിഷ്കരണം നടന്നത്.

എല്ലാ മാസവും ലേബർ ബ്യൂറോ പുറത്തിറക്കുന്ന ഏറ്റവും പുതിയ കൺസ്യൂമർ പ്രൈസസ് ഇൻഡക്സ് ഫോർ ഇൻഡസ്ട്രിയൽ വർക്കേഴ്സിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കും, പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത കേന്ദ്രസർക്കാർ നിശ്ചയിക്കുന്നത്. 2023 ജനുവരി ഒന്ന് മുതൽ മുൻകൂർ പ്രാബല്യത്തോടെയുളള പരിഷ്കരണമാണ് 2023 മാർച്ച് 24 മുതൽ നടപ്പാക്കിയത്. ഇത്തവണത്തെ പരിഷ്കരണത്തിന് 2023 ജൂലൈ ഒന്ന് മുതൽ പ്രാബല്യം ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related