1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,455 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ നാലാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇതോടെ, ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഇന്ന് ഉള്ളത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ചയും, ബുധനാഴ്ചയും, വ്യാഴാഴ്ചയും വൻ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത് ഓഗസ്റ്റ് ഒന്നിനാണ്. ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ വിപണി വില. ഇന്ന് ആഗോളതലത്തിൽ സ്വർണ വ്യാപാരം നേരിയ ഉയർച്ചയിലാണ് നടക്കുന്നത്. ട്രോയി ഔൺസിന് 1,914.28 ഡോളർ നിലവാരത്തിലാണ് സ്വർണവില. ആഗോളതലത്തിൽ സ്വർണവിലയിൽ അസ്ഥിരത വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related