31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകളാണോ? യുപിഐ ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഇക്കാര്യങ്ങൾ അറിയൂ

Date:


റുപേ പ്ലാറ്റ്ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനുള്ള അവസരമാണ് എസ്ബിഐ ഒരുക്കുന്നത്. ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് എസ്ബിഐ പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്.

ആദ്യ ഘട്ടത്തിൽ റുപേ പ്ലാറ്റ്ഫോമിലുള്ള ക്രെഡിറ്റ് കാർഡിനെ യുപിഐയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താനാകും. ഈ സേവനത്തിന് അധിക ചാർജ് ഈടാക്കുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡും യുപിഎയും എങ്ങനെ ബന്ധിപ്പിക്കണമെന്ന് അറിയാം.

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് യുപിഐ സേവനം വാഗ്ദാനം ചെയ്യുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക
  • രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം യുപിഐ ആപ്പിൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക
  • ‘Add credit card/ Link credit card’ ഓപ്ഷൻ തിരഞ്ഞെടുക്കുക
  • വിവിധ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക
  • യുപിഐയുമായി ലിങ്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് ആറക്ക യുപിഐ പിൻ സെറ്റ് ചെയ്യുക
  • രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്താം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related