22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 45,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ്, 5,745 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ, ഡിസംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു.

ഡിസംബർ 4 തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിലായിരുന്നു. ഒരു പവൻ സ്വർണത്തിന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമാണ് അന്നത്തെ നിരക്ക്. ആഗോള സ്വർണവില നേരിയ ഇടിവിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 9.87 ഡോളർ താഴ്ന്ന്, 2,023.37 ഡോളർ നിലവാരത്തിലാണ് ഇന്ന് സ്വർണവില ഉള്ളത്. ആഗോള വിപണിയിലടക്കം വലിയ തോതിൽ ലാഭമെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് സ്വർണവില ഇടിയുന്നത്. നിലവിൽ, വില താഴ്ചയിലാണെങ്കിലും വരും ദിവസങ്ങളിൽ ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...