പുതുവർഷത്തിലും റെക്കോർഡിനരികെ നിലയുറപ്പിച്ച് സ്വർണം: അറിയാം ഇന്നത്തെ നിരക്കുകൾ



പുതുവർഷത്തിലും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ നിലവാരം. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 46,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പുതുവർഷം പ്രമാണിച്ച് ഇന്ന് മിക്ക വിപണികളും അടഞ്ഞുകിടക്കുകയാണ്. ഡിസംബർ 28-ാം തീയതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 47,120 രൂപയായിരുന്നു നിരക്ക്.

വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയും സ്വർണവില കുതിക്കുന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. വിവാഹ സീസൺ പുനരാരംഭിക്കുന്നത് സ്വർണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,066.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, അധികം വൈകാതെ 3000 ഡോളർ എന്ന നിർണായക നിലവാരത്തിലേക്ക് സ്വർണവില ഉയർന്നേക്കും. ആഗോള വിപണികളിലെ വില മാറ്റം ഡോളറിൽ ആയതിനാൽ, നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ്.

Also Read: കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്