22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

വികസനത്തിന് തടസം, സാമ്പത്തിക ബാധ്യതയുണ്ടാക്കും: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് ചുവപ്പ് കൊടിയുമായി ദക്ഷിണ റെയില്‍വേ

Date:


കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി നടപ്പിലാകില്ലെന്ന സൂചന. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ റിപ്പോർട്ട്.. ഭാവിയിലെ റെയില്‍ വികസനത്തിന് തടസം സൃഷ്ടിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റെയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അലൈന്‍മെന്‍റ് നിശ്ചയിച്ചത് റെയില്‍വേയുമായി കൂടിയാലോചിക്കാതെയാണെന്നും ദക്ഷിണ റെയില്‍വേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് പുറത്ത് വിട്ടത് മനോരമ ന്യൂസ് ആണ്.

ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കോഴിക്കോടും കണ്ണൂരും സ്റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. പാലക്കാട്ടെ വളവുകളോട് ചേർന്നാണ് സിൽവർ ലൈൻ വരിക. ഇത് റെയിൽവേ വളവുകൾ ഭാവിയിൽ നിവർത്തുന്നതിന് തടസമാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...