ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകൾക്ക് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അനുവദിച്ചു. ഇതോടെ, ക്രിപ്റ്റോ ഇടിഎഫ് പ്രവർത്തിപ്പിക്കുന്നതിനായി ചട്ടങ്ങളിൽ യുഎസ് എസ്ഇഡി ഉടൻ മാറ്റങ്ങൾ വരുത്തുന്നതാണ്. ക്രിപ്റ്റോ ഇടിഫുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള അഭ്യൂഹങ്ങളും, വ്യാജവാർത്തകളും പ്രചരിച്ച സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. ബിറ്റ്കോയിൽ ആദ്യ അപേക്ഷ നൽകി 10 വർഷമായപ്പോഴാണ് തീരുമാനം. ഇത് വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് തുടക്കമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ക്രിപ്റ്റോ കറൻസികൾക്ക് ഇടിഎഫ് ലഭിച്ചതോടെ ബിറ്റ്കോയിനിന്റെ മൂല്യം 1,00,000 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ട്. കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 55 ബില്യൺ ഡോളറിനടുത്തേക്ക് ഇടിഎഫ് നിക്ഷേപം എത്തുന്നതാണ്. പ്രധാനമായും യുവാക്കളാണ് ക്രിപ്റ്റോ മേഖലയിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. വിപണിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ ബിറ്റ്കോയിൻ വിലയിൽ ഇന്ന് വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. 46,935.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഏഥർ 15 ശതമാനം കുതിച്ച്, 2600 ഡോളറിൽ എത്തി.