16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, രണ്ടാം ദിനവും ചരിത്രത്തിലെ പുതിയ ഉയരത്തിൽ

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 5,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തുന്നത്.

ഇന്നലെയും കേരളത്തിലെ സ്വർണവില സർവ്വകാല ഉയരത്തിലെത്തി റെക്കോർഡിട്ടിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഈ റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. മാർച്ച് മാസത്തിൽ സ്വർണവില കുതിക്കുന്ന പ്രവണതയാണ് ദൃശ്യമായിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 11.16 ഡോളർ ഉയർന്ന് 2125.84 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. അന്താരാഷ്ട്ര സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിലയിലെ നേരിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related