21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം; അറിയാം ഇന്നത്തെ വില നിലവാരം

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 50,200 രൂപയും, ഗ്രാമിന് 6,275 രൂപയുമാണ് നിരക്ക്. കേരളത്തിലെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. മാർച്ച് 29-നാണ് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തുന്നത്. അന്ന് പവന് 1040 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്.

അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ വ്യാപാരം നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 1.61 ഡോളർ താഴ്ന്ന് 2232.75 ഡോളർ എന്നതാണ് ആഗോള വില നിലവാരം. അന്താരാഷ്ട്ര സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. കേരളത്തിലെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. അതേസമയം, ഒരു ഗ്രാം വെള്ളിക്ക് 81 രൂപയാണ് വില. 8 ഗ്രാമിന് 648 രൂപ,10 ഗ്രാമിന് 810 രൂപ,100 ഗ്രാമിന് 8100 രൂപ, ഒരു കിലോഗ്രാമിന് 81,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related