14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

കേരളത്തില്‍ സ്വര്‍ണവില ഉയരങ്ങളിലേയ്ക്ക്, പുതിയ റെക്കോര്‍ഡിട്ട് വില കുതിച്ചുയരുന്നു: വില ഇനിയും ഉയരും

Date:


കൊച്ചി: പുതിയ ഉയരങ്ങളില്‍ സ്വര്‍ണവില. ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്‍ദ്ധിച്ചത്. 58,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 7,280 രൂപയായി.

ഇന്നലെ പവന് 57,920 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വില വര്‍ദ്ധന രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,839 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,722 ഡോളറിലുമെത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ വില വര്‍ദ്ധനവിന് കാരണം. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡും വര്‍ദ്ധിച്ചു. ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍: കേന്ദ്രം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി...