17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

വീട്ടിലിരുന്ന് മണിക്കൂറിന് 5000 രൂപ പ്രതിഫലം, ഇം​ഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയണം: വൻ അവസരങ്ങളുമായി ഇലോൺ മസ്‌ക്

Date:


വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാൻ അവസരവുമായി ഇലോൺ മസ്‌ക്.ഇലോൺ മസ്‌കിന്റെ എക്സ് എഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ തേടുന്നത്. മണിക്കൂറിന് അയ്യായിരം രൂപ വരെ ശമ്പളം ലഭിക്കുന്ന യാതൊരു സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ലാത്ത ഈ ജോലിക്ക് ഇം​ഗ്ലീഷ് ഭാഷയിലെ അറിവ് മാത്രം മതിയെന്നാണ് റിപ്പോർട്ടുകൾ.

മെഡിക്കൽ, ഡെൻഡൽ, വിഷൻ ഇൻഷൂറൻസ് ആനൂകൂല്യങ്ങളും ഉണ്ടാകും.എക്‌സ് എ.ഐയിൽ എഐ ട്യൂട്ടർമാരുടെ ഒഴിവിലേക്കാണ് നിയമനം. ഡാറ്റയും ഫീഡ്ബാക്കും നൽകിക്കൊണ്ട് എക്‌സ് എ.ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ജോലി. ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകാൻ എഐ-യെ സഹായിക്കുകയാണ് എഐ ട്യൂട്ടർമാരുടെ ജോലി. എ.ഐയ്ക്ക് പഠിക്കാൻ കഴിയുന്ന വ്യക്തമായ ഡാറ്റ നൽകുകയാണ് ചെയ്യേണ്ടത്.

ഭാഷ നല്ല രീതിയിൽ മനസ്സിലാക്കാൻ എ.ഐയെ ഇത് സഹായിക്കും. അടിസ്ഥാനപരമായി, ചില ഡാറ്റകളുടെ അർഥം എന്താണെന്ന് നിങ്ങൾ എ.ഐയോട് പറയുകയാണ് ചെയ്യുന്നത്. ഭാഷയും അക്ഷരങ്ങളും എ.ഐയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക ടാസ്ക്കുകളും ട്യൂട്ടർമാർ കണ്ടെത്തണം. ലിങ്ക്ഡ് ഇൻ വഴിയാണ് നിയമനം.

എഴുത്ത്, പത്രപ്രവർത്തനം, ​ഗവേഷണ പരിചയം എന്നിവയുമായി ബന്ധമുള്ളവർക്ക് മുൻതൂക്കമുണ്ട്. വ്യത്യസ്ഥ സ്രോതസ്സുകളിൽ നിന്നുള്ള വിരങ്ങൾ ശേഖരിക്കുന്നതിനും മികവുണ്ടായിരിക്കണം. രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചര വരെയാകും ജോലി സമയം. പൂർണമായി പരിശീലനം നേടിക്കഴിഞ്ഞാൽ ജോലി സമയം നിങ്ങൾക്ക് സ്വയം തീരുമാനിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related