മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാണ്ടിക്കാട് സ്വദേശി അബ്ദുൽ ഹമീദിനെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കൾ വീട്ടിൽ അബ്ദുൽ ഹമീദിനെ മേലാറ്റൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പിൽ വെച്ച് കുട്ടിയെ പരിചയപ്പെട്ട പ്രതി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ കുട്ടി ഹാജരാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിയുന്നത്.
കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് പാണ്ടിക്കാട് പോലീസിനെ ആക്രമിച്ച കേസിലും പ്രതി ചേർക്കപ്പെട്ട ആളാണ് അബ്ദുൽ ഹമീദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.