16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ഖനിവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കൊലപാതകം; മുൻ ഡ്രൈവർ അറസ്റ്റിൽ

Date:


ബെംഗളുരു: കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെഎസ് പ്രതിമയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. സൗത്ത് ബെംഗളുരുവിലെ വസതിയിലാണ് പ്രതിമയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊന്നശേഷം കഴുത്തറുക്കുകയായിരുന്നു.

ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവറെയാണ് കൊലപാതകത്തിൽ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് ദിവസം മുമ്പാണ് ഉദ്യോഗസ്ഥ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിനെ തുടർന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം.

കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥ മണൽ മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ജിയോളജിസ്റ്റ്

ഉദ്യോഗസ്ഥയുടെ വീടും പരിസരവും നന്നായി അറിയുന്ന ആളായിരിക്കും കൊല നടത്തിയിട്ടുണ്ടാകുക എന്ന നിഗമനത്തിലായിരുന്നു പൊലീസ്. കർണാട സർക്കാരിൽ കോൺട്രാക്ട് തൊഴിലാളിയായ കിരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിവസം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതിമയുടെ കൊലപാതകത്തിനു ശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതാണ് സംശയം ബലപ്പെട്ടത്.

സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പിന്നില്‍ ഖനന മാഫിയ സംഘമെന്ന് നിഗമനം

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാകതകമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. അനധികൃത ഖനനത്തിനെതിരെ പ്രതിമ നടപടിയെടുത്തതിനെപ്പറ്റിയും ചില കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related