22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

പൂജ കഴിഞ്ഞാല്‍ നോട്ടുമഴ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

Date:


രാജ്‌കോട്ട്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25 വയസുകാരിയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ ഒന്‍പതിന് നടന്ന സംഭവത്തിൽ മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കാറ്ററിങ് ബിസിനസ് നടത്തുന്ന യുവതിക്ക് സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് മന്ത്രിവാദിയെന്ന് അവകാശപ്പെടുന്നയാളെ പരിചയപ്പെടുത്തിയത്.

ഡിസംബര്‍ ഒന്‍പതിന് സുഹൃത്തിനൊപ്പമാണ് യുവതി മന്ത്രവാദിയെ കാണാനെത്തിയത്. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്നും വസ്ത്രങ്ങള്‍ അഴിക്കാനുംദുര്‍മന്ത്രവാദി പരാതിക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍, തൊട്ടുപിന്നാലെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

‘നിർഭാഗ്യകരവും ആശങ്കാജനകവും: പാർലമെന്റ് സുരക്ഷാ ലംഘനത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

തുടർന്ന്, പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും അതിനാല്‍ വീണ്ടും വരണമെന്നും ഇയാള്‍ നിര്‍ദേശം നല്‍കി. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 14ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാല്‍, വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഇതിന് പിന്നാലെ, പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം സഹായികളായ വിജയ് വഗേല, നരന്‍ ഭോര്‍ഗഥാരിയ, സിക്കന്ദര്‍ ദേഖായ, യുവതിയുടെ സുഹൃത്ത് ഫൈസല്‍ പര്‍മാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിയിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related