ഫോണ്‍ ചെയ്യുന്നതിനിടെ രണ്ടുവയസുകാൻ നിറുത്താതെ കരഞ്ഞു, കഴുത്തുഞെരിച്ചു കൊന്ന് അമ്മ : ഞെട്ടിപ്പിക്കുന്ന സംഭവം
ജാര്‍ഖണ്ഡ്: ഫോണിൽ സംസാരിക്കുന്നതിനിടയിൽ കരഞ്ഞു ബഹളം വച്ച കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റുചെയ്തു.
read also: ആഘോഷങ്ങൾക്കിടയിലും മാസ്ക് മുഖ്യം! മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
രണ്ട് കുട്ടികളുടെ അമ്മയാണ് അഫ്‌സാന ഭര്‍തൃപിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഭര്‍ത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്‌സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഫാേണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് നിറുത്താതെ കരഞ്ഞു. ഇതാേടെ പ്രകോപിതയായ അഫ്‌സാന കുഞ്ഞിന്റെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനകം മരിക്കുകയും ചെയ്തു.
എന്നാല്‍ കുഞ്ഞു മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ല. ഭര്‍ത്താവ് രാത്രി ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്.