15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

പിതാവിനെ തലയ്ക്കടിച്ച്‌ കൊന്ന കേസില്‍ അറസ്റ്റിലായ മകൻ്റെ കൈതണ്ടയില്‍ പച്ചകുത്തിയ വാചകം ‘ഹൃദയമുള്ളവൻ’!

Date:


പിതാവിനെ തലയ്ക്കടിച്ച്‌ കൊന്നുവെന്ന കേസില്‍ അറസ്റ്റിലായ മകൻ്റെ കൈ തണ്ടയില്‍ പച്ചകുത്തിയ വാചകം കണ്ട് പൊലീസ് ഞെട്ടി. ‘ഹൃദയമുള്ളവൻ’ എന്നായിരുന്നു പച്ചകുത്തിയിരുന്നത്. ഹൃദയമുള്ള ഏതൊരാള്‍ക്കും ചെയ്യാൻ സാധിക്കാത്ത ക്രൂരത കാട്ടിയ യുവാവ് ഒരു കൂസലും ഇല്ലാതെയാണ് പൊലീസ് സ്റ്റേഷനിലും പെരുമാറിയത്. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ കൊട്ടയത്ത് വീട്ടില്‍ പി അപ്പക്കുഞ്ഞി (65) യാണ് മകൻ പി ടി പ്രമോദിൻ്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

രണ്ട് മാസം മുമ്പായിരുന്നു പ്രമോദ് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയത്. കൊല നടത്തിയ ഉടനെ പിടികൂടിയ പ്രതിയുടെ അറസ്റ്റ് ബേക്കല്‍ പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപ്പക്കുഞ്ഞി തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. നാട്ടിലെത്തിയ ശേഷം പ്രമോദ് മദ്യപിച്ചു വന്ന് അച്ഛനുമായി വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു.

‘ഞായറാഴ്‌ച അടുക്കളയില്‍ വെച്ച്‌ തള്ളുകയും ഇതിനിടിയയില്‍ അപ്പക്കുഞ്ഞി തലയിടിച്ച്‌ വീഴുകയും ചെയ്തിരുന്നു. നിലത്ത് വീണ അപ്പക്കുഞ്ഞിയെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ പരുക്കേല്‍പ്പിക്കുകയുമുണ്ടായി. സാരമായി പരുക്കേറ്റ അപ്പക്കുഞ്ഞി ഉദുമയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും പരാതിയിന്മേല്‍ ബേക്കല്‍ പൊലീസ് മകൻ പ്രമോദിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്‌തിരുന്നു’, ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ പ്രമോദിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുടുംബ പ്രശ്നം എന്ന രീതിയില്‍ പൊലീസ് സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നു. ഇതാണ് പിന്നീട് ക്രൂരമായ കൊലപാതകത്തിലേക്കെത്തിയത്. പൊലീസ് വധശ്രമത്തിന് കേസെടുത്തതിന്റെ വിരോധത്തിലാണ് മകൻ വൈകുന്നേരത്തോടെ പിതാവ് അപ്പക്കുഞ്ഞിയെ അതിക്രൂരമായി അക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൈത്തണ്ടയില്‍ ‘ഹൃദയമുള്ളവൻ’ എന്ന് പച്ചകുത്തിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related