ഒൻപതാം ക്ലാസുകാരിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞ് സഹപാഠി: പെണ്‍കുട്ടി അതീവ ഗുരുതാവസ്ഥയില്‍


ഡൽഹി : ഒൻപതാം ക്ലാസുകാരിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞ് സഹപാഠി. ചോറ്റുപാത്രത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന 14-കാരിയുടെ മുഖത്ത് 17 തുന്നല്‍ ഇട്ടു. ഡല്‍ഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ സർക്കാർ സ്കൂളിലാണ് ക്രൂരമായ സംഭവം.

read also: ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം, കുഞ്ഞിന്റെ അമ്മ അവിവാഹിതയായ 23കാരി പീഡനത്തിനിരയായി

ഭക്ഷണം കഴിക്കാൻ എടുക്കുന്ന സമയത്ത് ചില പെണ്‍കുട്ടികള്‍ വിദ്യാർത്ഥിനിയുടെ സുഹൃത്തിന്റെ ഭക്ഷണം തട്ടിയെടുത്ത് ഓടിപ്പോയി. വാക്കേറ്റമായതോടെ പ്രശ്നം പരിഹരിക്കാനെത്തിയ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. യാതൊരു വിധ പ്രകോപനവുമില്ലാതെ സഹപാഠി ബ്ലെയിഡ് കൊണ്ട് വരയുകയായിരുന്നു. മുറിവേറ്റ് രക്തം വാർന്നിട്ടും സ്‌കൂൾ അധികൃതം ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതിയുണ്ട്.

മകളെ ആക്രമിച്ച വിദ്യാർത്ഥിയെ സ്കൂള്‍ അധികൃതർ സംരക്ഷിക്കുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.