കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്:   അറസ്റ്റ് 


 കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ എൺപത്തിയഞ്ചുകാരിയെ   ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ആറ് മാസത്തിലേറെയായി   കിടപ്പുരോഗിയായ കത്രിക്കുട്ടി  മറ്റുള്ളവരുടെ സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിയിരുന്നത്. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കരുതുന്നത്.  സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു.

read also: ക്ഷേത്രങ്ങളില്‍ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം

 വീട്ടിൽ ഉണ്ടായിരുന്ന പെണ്‍മക്കളിലൊരാള്‍ അമ്മ ഉറങ്ങിയോയെന്നറിയാനായി നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മക്കള്‍ക്ക് അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ജോസഫ് പൊലീസിന് നല്‍കിയ മൊഴി.