വഡോദര: കുടുംബാംഗങ്ങള്‍ക്ക് കരിമ്പ് ജ്യൂസില്‍ സയനൈഡ് കലർത്തി നല്‍കി 52-കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ജ്യൂസ് കുടിച്ച ഇയാളുടെ ഭാര്യയും പിതാവും മരിച്ചു. മകൻ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ചേതൻ സോണിയാണ് കുടുംബാംഗങ്ങള്‍ക്ക് സയനൈഡ് കലർത്തിയ ജ്യൂസ് നല്‍കിയത്. ഇയാളുടെ ഭാര്യ ബിന്ദുവും ചേതന്റെ പിതാവ് മനോഹർലാലും കൊല്ലപ്പെട്ടു. ഇതി പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ മകൻ ആകാശിനേയും കൊണ്ട് ഇയാള്‍ ആശുപത്രിയിലേക്ക് പോയി. ഭാര്യ തന്റെ കുടുംബത്തിന് വിഷം നല്‍കി എന്നായിരുന്നു ഇയാള്‍ ആരോപിച്ചത്. എന്നാല്‍ സംശയം തോന്നിയ പോലീസ് ചേതനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വളരെ ആസൂത്രിതമായി ചേതൻ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
READ ALSO: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം പിടിയില്‍: പിടികൂടിയത് 32,000ത്തിലധികം മയക്കുരുന്ന് ഗുളികകള്‍
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചേതന്റെ പിതാവ് മനോഹർലാല്‍ മരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇയാളുടെ ഭാര്യ ബിന്ദുവും വീട്ടില്‍വെച്ച് മരിച്ചു. ഇവർ മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ മകൻ ആകാശിനേയും കൊണ്ട് ഇയാള്‍ ആശുപത്രിയിലേക്ക് പോയി.
സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ ചേതനും വിഷം കുടിച്ചു. ഇയാളേയും മകൻ ആകാശിനേയും എസ്.എസ്.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടേയും നിലഗുരുതരമാണ്. കടബാധ്യതയാണ് ഇത്തരത്തില്‍ ഒരു ക്രൂരകൃത്യത്തിന് ചേതനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.