[ad_1]
ദില്ലി: 45കാരിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ.സുലോചന എന്ന 45കാരിയെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കയ്യിലേയും കഴുത്തിലേയും ആഭരങ്ങളും കാണാതായിരുന്നു. കിയാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2019ൽ ഭർത്താവ് മരിച്ച സുലോചന വിവാഹിതരല്ലാത്ത രണ്ട് ആൺ മക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. യുവതിയുടെ മരണം മോഷണ ശ്രമത്തിനിടെയാണ് എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോല ചെയ്തത് മകനാണെന്നും കണ്ടെത്തിയത്.
read also: മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കം 21 പേർക്ക് കർദിനാൾ സ്ഥാനം : ചടങ്ങുകൾ ആരംഭിച്ചു
അമ്മയ്ക്ക് താൽപര്യമില്ലാത്ത യുവതിയുമായി ഇഷ്ടത്തിലാണെന്നും യുവതിയെ വിവാഹം ചെയ്യണമെന്നു ആവശ്യപ്പെട്ടതിന് പിന്നാലെ നടന്ന വഴക്കിനിടെ മകൻ 45കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു പ്രാഥമിക നിരീക്ഷണം. എന്നാൽ വീട്ടിൽ നടന്ന പരിശോധനയിൽ മറ്റ് ബലപ്രയോഗങ്ങൾ ഒന്നും നടന്നതായി കണ്ടെത്താനായിരുന്നില്ല. ചോദ്യം ചെയ്യലിൽ 22 കാരനായ മകൻറെ മറുപടിയിൽ സംശയം തോന്നിയ പൊലീസാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
[ad_2]